വൃക്ക നല്‍കാന്‍ ഉമ്മ തയാര്‍; ശസ്ത്രക്രിയക്ക് വകതേടി ബാപ്പുവിന്റെ കുടുംബം
നിലമ്പൂര്‍: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരുളായി ചെട്ടിയില്‍ താഴത്തെപ്പീടിക മുജീബ്(ബാപ്പു-37) ന്റെ ശസ്ത്രക്രിയക്കാവശ്യമായ പണം കണ്ടെത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അസൈനാര്‍ ചെയര്‍മാനും പി ഹാരിസ് കണ്‍വീനറുമായ കമ്മറ്റിരൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.
ബാപ്പുവിന്റെ രണ്ട് വൃക്കകളില്‍ ഒന്ന് പൂര്‍ണമായും പ്രവര്‍ത്തന രഹിതമാണ്. ശസ്ത്രക്രിയയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
മാതാവ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 30ലക്ഷത്തോളം രൂപ ചിലവുവരും. മാതാവും ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ കൂട്ടായ്മ രൂപീകരിച്ചത്. ധനസമാഹരണത്തിന്റെ ഭാഗമായി ജൂണ്‍ നാലിന് കരുളായിയിലിലെ മുഴുവന്‍ വീടുകളിലും സ്‌കോഡുകാളായി തിരിഞ്ഞ് സംഭാവനകള്‍ സ്വീകരിക്കും.
ജനപ്രതിനിധികള്‍, രാഷ്ട്രീയ,മത സംഘടനാ നേതാക്കള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘനകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ബാപ്പു ചികിത്സാ സഹായ കമ്മറ്റി. പൂക്കോട്ടുംപാടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ 17010100055672 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഐ എഫ് എസ് സി നമ്പര്‍ എഫ്ഡിആര്‍എല്‍ 0001701. വാര്‍ത്താ സമ്മേളനത്തില്‍ പി ഹാരിസ്, പി ബാലകൃഷ്ണന്‍, ജെ രാധാകൃഷ്ണന്‍, കെ ടി സെയ്തലവി, ഇ കെ മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."