അനുഭവത്തില്‍നിന്ന് പഠിക്കാന്‍ തയാറായില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും: കെ.വി സുമേഷ്
കണ്ണൂര്‍: അനുഭവത്തില്‍നിന്ന് പഠിക്കാന്‍ നമ്മള്‍ തയാറായില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ശില്‍പശാലയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പ്രളയം ബാധിച്ച 12 പഞ്ചായത്തുകളിലാണ് പഠനം നടത്തുന്നത്. കേരളത്തിലുണ്ടായ പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു പഠനം നടത്തിയതിന്റെ മുന്‍പരിചയം നമുക്ക് ഇല്ലാത്തത് വെല്ലുവിളിയാണെന്ന് ജൈവവൈവിധ്യ ബോര്‍ഡിന്റെ (കെഎസ്.ഇ.ബി) ജില്ലാ കോര്‍ഡിനേറ്റര്‍ വി.സി ബാലകൃഷ്ണന്‍ പറഞ്ഞു. പഠനവിവരങ്ങള്‍ അപഗ്രഥിക്കാന്‍ സംസ്ഥാനതലത്തില്‍ 100 ശാസ്ത്രജ്ഞര്‍ അടങ്ങിയ വിദഗ്ധസമിതിയെയും ജില്ലാതലത്തില്‍ അഞ്ചംഗ വിദഗ്ധസമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒ ഡി കെ (ഓപ്പണ്‍ ഡാറ്റ കിറ്റ്) എന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനെയാണ് പ്രധാനമായും പഠനത്തിനായുള്ള വിവരശേഖരണം നടത്തുന്നത്. ജില്ലയില്‍ അയ്യന്‍കുന്ന്, ആറളം, ആലക്കോട് ചെറുപുഴ, ചെങ്ങളായി, പായം, പടിയൂര്‍കല്യാട്, കൊട്ടിയൂര്‍, കേളകം, നടുവില്‍, ഉളിക്കല്‍, പയ്യാവൂര്‍ എന്നീ പഞ്ചായത്തുകളിലാണ് പഠനം നടത്തുന്നത്. ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, പഞ്ചായത്ത് പ്രതിനിധികള്‍, വിവധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."