വിമാനത്താവളം: ഇലക്ട്രിക് വാഹനങ്ങള്‍; മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ഗ്രൗണ്ട് ഹാന്ഡ്ലിങ് കമ്പനി പ്രതിനിധികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ആശങ്കകള്‍ പങ്കുവച്ചു. കണ്ണൂരില്‍ സര്‍വിസ് നടത്താന്‍ സന്നദ്ധത അറിയിച്ച പകുതിയോളം വിമാനക്കമ്പനികള്‍ ഗ്രൗണ്ട് ഹാന്ഡ്ലിങ് വാഹനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതായി ഗ്രൗണ്ട് ഹാന്ഡിലിങ്ങിന് കരാര്‍ നേടിയ കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. ഇതേകുറിച്ച് വിമാനക്കമ്പനികളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും ഇവര്‍ പറഞ്ഞു. കിയാല്‍ എം.ഡി വി. തുളസീദാസ്, എയര്‍ഇന്ത്യാ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡ്, സ്പെല്‍ബി ഏവിയേഷന്‍ ഹോള്‍ഡിങ് ഇന്ത്യ കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞദിവസം വിമാനത്താവളം സന്ദര്‍ശിച്ച മന്ത്രി ശശീന്ദ്രന് പരിസ്ഥിതി മലിനീകരണം കുറക്കാന്‍ വിമാനത്താവളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുക്കുന്നത് ആലോചിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ അഭിപ്രായത്തില്‍ താല്പര്യം പ്രകടിപ്പിച്ചാണ് ഗ്രൗണ്ട് ഹാന്ഡ്ലിങ് കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം നടത്താന്‍ കിയാല്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."