അനധികൃത ഹജ്ജിന് ശ്രമിച്ച 116 പേര്‍ പിടിയില്‍; നിയമലംഘകരെ പിടികൂടാന്‍ വ്യോമ നിരീക്ഷണവും
ജിദ്ദ/മക്ക: പ്രത്യേക അനുമതിരേഖയില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 116 പേരെ സുരക്ഷാസൈനികര്‍ പിടികൂടി. രേഖ ഇല്ലാതെ പ്രവര്‍ത്തിച്ച 132 ഹജ് സര്‍വീസ് സ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അനധികൃത തീര്‍ഥാടകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച പത്തു ഡ്രൈവര്‍മാരെയും സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി പത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെയും ഒരു മാസത്തിനിടെ മക്കയുടെ പ്രവേശന കവാടങ്ങളില്‍നിന്ന് സുരക്ഷാ വകുപ്പുകള്‍ തിരിച്ചയച്ചു.
ഹജ്ജ്് സുരക്ഷാ സേന കണ്‍ട്രോള്‍ ആന്‍ഡ് കമാണ്ട് സെന്ററിനു കീഴിലെ സി.സി.ടി.വി കണ്‍ട്രോള്‍ റൂമുമായി 5909 ക്യാമറകളെ ബന്ധിപ്പിച്ചിരിക്കുന്നു. മക്കയുടെ എല്ലാ ഭാഗങ്ങളിലും പുണ്യസ്ഥലങ്ങളിലും ഹറമിന്റെ മുറ്റങ്ങളിലും ക്യാമറകളുണ്ട്. സംശയകരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടാലുടന്‍ ഹജ്ജ് സുരക്ഷാ സേനാ കണ്‍ട്രോള്‍ ആന്‍ഡ് കമാണ്ട് സെന്ററില്‍നിന്ന് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കും. ഹജ്ജ്് സുരക്ഷാ സേനാ കണ്‍ട്രോള്‍ ആന്‍ഡ് കമാണ്ട് സെന്ററില്‍ 315 ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വകുപ്പുകളുമായി ആശയവിനിമയം നടത്തുന്നതിന് 36 ലെയ്‌സന്‍ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതായും മേജര്‍ ജനറല്‍ ഖാലിദ് അല്‍ത്വയ്യാശ് പറഞ്ഞു.
ഹജ്ജ് പദ്ധതിയുമായി ബന്ധപ്പെട്ട വ്യോമനിരീക്ഷണം ആരംഭിച്ചതായി വ്യോമ നിരീക്ഷണ വിഭാഗം മേധാവി കേണല്‍ അബ്ദുല്ല അല്‍അബ്ദുല്‍ വഹാബ് പറഞ്ഞു. പുണ്യസ്ഥലങ്ങളിലേക്കുള്ള നിയമ ലംഘകരുടെ നുഴഞ്ഞുകയറ്റവും അനധികൃത തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തുന്നതും ഹെലികോപ്റ്ററുകള്‍ വഴി നിരീക്ഷിക്കും. ഹെലികോപ്റ്റര്‍ നിരീക്ഷണത്തില്‍ കണ്ടെത്തുന്ന കാര്യങ്ങളെക്കുറിച്ച് അപ്പപ്പോള്‍ തന്നെ ഫീല്‍ഡിലുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം നല്‍കുമെന്നും കേണല്‍ അബ്ദുല്ല അല്‍അബ്ദുല്‍ വഹാബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."