കെ.എം ബഷീറിന്റ കുടുംബത്തിന് സഹായവുമായി എം.എ യൂസുഫലി; 10 ലക്ഷം രൂപ നല്‍കും
തിരുവനന്തപുരം: യുവ ഐ.എ.എസ് ഓഫിസര്‍ ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് മേധാവി കെ.എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസുഫലി. ഭാര്യയും രണ്ട് കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് യൂസുഫലി അറിയിച്ചു. തുക ഉടന്‍ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്മി (ആറ് മാസം) എന്നിവരുടെയും ഭാവി ജീവിതത്തിനാണ് ഈ തുക. ബഷീര്‍ അടുത്തിടെ പണികഴിപ്പിച്ച വീടിന്റെ ചെലവിനത്തില്‍ വന്‍ തുക സാമ്പത്തിക ബാധ്യതയുണ്ടെന്ന് സുഹൃത്തുക്കള്‍ പങ്കുവച്ചിരുന്നു.
ma yousufali's financial help fot journalist km basheer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."