പെരുമ്പടപ്പ്പാറ സ്കൂള്‍ വഖഫ് ബോര്‍ഡിന്റെ ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കും
മാറഞ്ചേരി: കോടതി സ്റ്റേയിലൂടെ മാനേജര്‍ പ്രവേശനം തടഞ്ഞ പെരുമ്പടപ്പ് പാറ എ.എം.എല്‍.പി സ്കൂള്‍ വഖഫ് ബോര്‍ഡിന്റെ ഭൂമിയിലേക്ക് മാറ്റിസ്ഥാപിക്കും. ഇതിനായി വഖഫ് ബോര്‍ഡിന്റെ അനുമതി ലഭിച്ചുകൊണ്ടണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതേത്തുടര്‍ന്ന് ഉച്ചക്ക് പന്ത്രണ്ടോടെ സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
നേരത്തെ സ്കൂള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തീരുമാനം നടപ്പാക്കാനാകാതെ വന്നു. ഇതേത്തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ തൊട്ടടുത്ത വഖഫ് ബോര്‍ഡിന്റെ ഭൂമിയില്‍ ഇപ്പോഴത്തെ മാനേജര്‍ സ്വന്തം ചെലവില്‍ കെട്ടിടം നിര്‍മിച്ചുനല്‍കാമെന്നും സ്കൂളിന്റെ ഉടമസ്ഥാവകാശം കൈമാറാമെന്നും ധാരണയായിരുന്നു. എന്നാല്‍ പിന്നീട് ഇതിനുള്ള നീക്കങ്ങള്‍ നടക്കാതായപ്പോള്‍ മാനേജര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതേ തുടന്നാണ് കോടതിപ്രവേശനം തടഞ്ഞത്. വഖഫ് ബോര്‍ഡിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെ ആശങ്കകള്‍ വഴിമാറി ഇത്തവണയും സ്കൂളിലെ ക്ലാസുകള്‍ സാധാരണ നിലയില്‍ നടക്കുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."