HOME
DETAILS

അള്‍ഷിമേഴ്‌സ്: വഴിത്തിരിവായേക്കാവുന്ന പുതിയ ജീനുകള്‍ കണ്ടെത്തി

  
backup
June 02 2017 | 00:06 AM

%e0%b4%85%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf

 


വാഷിങ്ടണ്‍: തലച്ചോറുമായി ബന്ധമുള്ള നൂറിലേറെ ജീനുകള്‍ കണ്ടെത്തി. അള്‍ഷിമേഴ്‌സ്, അപസ്മാര ചികിത്സയില്‍ വഴിത്തിരിവാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന കണ്ടെത്തലാണ് ശാസ്ത്രസംഘം പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയിലെ ടെക്‌സാസിലുള്ള പീറ്റര്‍ ഒ ഡോണല്‍ ജൂനിയര്‍ ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. തലച്ചോറിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ള ജീനുകള്‍ കണ്ടെത്താനായി നടത്തിയ പഠനത്തിലാണ് നൂറിലേറെ വരുന്ന ജീനുകള്‍ തിരിച്ചറിഞ്ഞത്. മനുഷ്യന്റെ ഓര്‍മശേഷിയെ മനസിലാക്കാനുള്ള പുതിയ വാതായനങ്ങളാണ് പഠനം തുറന്നിട്ടിരിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗെനെവീവ് കോണോപ്ക പറഞ്ഞു. ഇപ്പോള്‍ കണ്ടെത്തിയ ജീനുകളെല്ലാം മനുഷ്യന്റെ തലച്ചോറുമായി ബന്ധമുള്ളവയാണെന്ന് അവര്‍ പറഞ്ഞു.
ഒ ഡോണല്‍ ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജനായ ബ്രാഡ്‌ലി ലെഗയുമായി ചേര്‍ന്നാണ് ഗെനെവീവ് കോണോപ്ക പഠനം നടത്തിയത്. അപസ്മാരരോഗത്തിന്റെ കാരണം കണ്ടെത്താനായി രോഗികളുടെ തലച്ചോറിനെ കുറിച്ച് നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലുകളിലേക്ക് വഴിതെളിയിച്ചത്. ഓക്‌സ്ഫഡ് സര്‍വകലാശാലാ പ്രസിനു കീഴിലുള്ള സെറിബ്രല്‍ കോര്‍ട്ടക്‌സ് അക്കാദമിക് ജേണലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  a day ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  a day ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  a day ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  a day ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  a day ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  a day ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  a day ago