അമേരിക്കയില്‍ വീണ്ടും തോക്കുധാരിയുടെ കൂട്ടക്കൊല; 9 പേര് മരിച്ചു, 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പ്
ടെക്സാസ്: അമേരിക്കിയില്‍ വീണ്ടും തോക്കുധാരിയുടെ കൂട്ടക്കൊല. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് ഒഹിയോയില്‍ തോക്കുമായെത്തിയെ ആള് ഒന്‍പത് പേരെ വധിച്ചത്. ആക്രമണം നടത്തിയ പ്രതിയെ വധിച്ചതായി പൊലിസ് ലഫ്. കേണല്‍ മാറ്റ് കാര്‍പര്‍ വ്യക്തമാക്കി. ബാറും നിശാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പുലര്‍ച്ചെയോടെ വെടിവെപ്പ് നടന്നത്. സംഭവത്തില്‍ 16ഓളം പേര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്.
നീണ്ട തോക്കുപയോഗിച്ച് അക്രമി നിരവധി തവണ വെടിയുതിര്‍ത്തതായി പൊലിസ് വക്താവ് അറിയിച്ചു. ഇയാളെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ടെക്സാസില്‍ 21കാരന് നടത്തിയ വെടിവെപ്പില്‍ ഇരുപതോളം പേര് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ മാത്രം കഴിയുമ്പോഴാണ് രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കൂട്ടക്കൊലയുണ്ടായിരിക്കുന്നത്.
സുരക്ഷിത കേന്ദ്രമായി അറിയപ്പെട്ടിരുന്ന ഈ നിശാകേന്ദ്രത്തില് ദിവസവും നിരവധി സന്ദര്‍ശകരാണ് എത്തിക്കൊണ്ടിരുന്നത്. അക്രമം നടക്കുമ്പോള്‍ സമീപത്ത് തന്നെ പൊലിസ് സാനിധ്യം ഉണ്ടായിരുന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."