നാടകാന്തം മാസ്ക് ധരിച്ച്, സ്ട്രക്ചറില്‍ കിടത്തി ജയിലിലേക്ക്, 'സുഖവാസത്തിന്' വിരാമം
ശ്രീറാം വെങ്കിട്ടരാമെനെ കിംസ് ഹേസ്പിറ്റലില്‍ നിന്ന് ജയിലിലേക്ക് മാറ്റാന്‍ പോലിസ് തീരുമാനിച്ചു .കിംസ് ഹേസ്പിറ്റലില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എങ്കിലും പിന്നീട് മജിസട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷമാണ് ജയിലിലേക്ക് മാറ്റാന്‍ മജിസട്രേറ്റ് ഉത്തരവിട്ടത്. റിമാന്‍ഡിലുള്ള പ്രതി അന്യായമായി സ്വകാര്യ ആശുപത്രിയില്‍ സുഖസൗകര്യങ്ങളോടെ കഴിയുന്നത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അധികൃതര്‍ നടപടി ആരംഭിച്ചത്.
നടപടിക്രമത്തിന്റെ ഭാഗമായി ജയിലില്‍ നിന്നും വൈകാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തന്നെ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതോട് കൂടി പോലിസിന്റെ ഇടപെടലുകള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ശ്രീറാം വെങ്കിട്ടരാമെന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത വിട്ടിട്ടില്ലെങ്കിലും മജിസട്രേറ്റിന്റെ പുതിയ ഉത്തരവോടെ നിസാരമായ പരിക്കുകള്‍ മാത്രമാണ് അയാള്ക്കുള്ളതെന്നാണ് വ്യക്തമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."