HOME
DETAILS

മൃഗസംരക്ഷണം: ഇസ്‌ലാമിക വീക്ഷണം

  
backup
June 02 2017 | 00:06 AM

%e0%b4%ae%e0%b5%83%e0%b4%97%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%87%e0%b4%b8%e0%b5%8d%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95

''പശുവിനു ജീവിക്കാനായി മനുഷ്യനെ കൊല്ലുന്ന നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇവിടെയാണെങ്കില്‍ നിറത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ കൊല്ലുകയാണ്.'' മുന്‍പ് അമേരിക്കയില്‍ വച്ച് സി.എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞ ഫലിതമാണിത്. ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘത്തിന് രണ്ടോ മൂന്നോ എം.പിമാര്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ രാജ്യത്തിന്റെ ഭരണം തന്നെ അവരുടെ കൈകളിലാണ്. പശുവിനെ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളില്‍ മിക്കവയെയും കശാപ്പ് ചെയ്യരുതെന്നാണ് പുതിയ ഉത്തരവ്. വളര്‍ത്തുമൃഗങ്ങള്‍ യഥാര്‍ഥത്തില്‍ ദൈവകാരുണ്യത്തിന്റെ വിശാലതയെയാണ് വിളിച്ചോതുന്നത്. 

അതിനാല്‍ തന്നെ അവയുടെ സംരക്ഷണവും ചൂഷണവും മഹത്തായൊരു ദൗത്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ചില വാക്കുകള്‍ ശ്രദ്ധിക്കുക: ''നിശ്ചയമായും നാം സ്വന്തമായി പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍നിന്ന് കന്നുകാലികളെ അവര്‍ക്കു വേണ്ടി നാം സൃഷ്ടിച്ചുകൊടുത്തിട്ടുള്ളത് അവര്‍ അറിയുന്നില്ലേ, അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥന്മാരായിത്തീരുന്നു. അവയെ അവര്‍ക്ക് നാം വിധേയമാക്കിക്കൊടുത്തിരിക്കുകയാണ്. അങ്ങനെ അവയില്‍ ചിലത് അവരുടെ വാഹനമാണ്; അവയില്‍നിന്ന് അവര്‍ ഭക്ഷിക്കുകയും ചെയ്യുന്നു. അവയില്‍ അവര്‍ക്ക് മറ്റു ചില ഉപയോഗങ്ങളും കുടിക്കുവാനുള്ള വസ്തുക്കളുമുണ്ട്. എന്നിരിക്കെ അവര്‍ നന്ദി കാണിക്കുന്നില്ലേ''സൂറത്തു യാസീന്‍.(71-73)
നാല്‍ക്കാലികളെ അവന്‍ നിങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ചു. അവയില്‍ ചൂടാക്കുന്ന സാധനങ്ങളും മറ്റുപല പ്രയോജനങ്ങളുമുണ്ട്. ചിലതിന്റെ മാംസം നിങ്ങള്‍ തിന്നുകയും ചെയ്യുന്നു. അവയെ ആലയിലേക്കു കൊണ്ടുവരുമ്പോഴും മേച്ചില്‍ സ്ഥലത്തേക്കു കൊണ്ടുപോകുമ്പോഴും നിങ്ങള്‍ക്ക് അവയില്‍ വലിയ കൗതുകമുണ്ട്.

ശരീരം വളരെ ക്ഷീണിക്കുന്നതോടുകൂടിയല്ലാതെ എത്തിച്ചേരാന്‍ കഴിയാത്ത ചില ദൂരദേശങ്ങളിലേക്ക് നിങ്ങളുടെ ചുമടുകളെ അവ വഹിച്ചു കൊണ്ടുപോകുന്നു. നിങ്ങളുടെ രക്ഷിതാവ് വളരെ ദയാലുവും പരമകാരുണികനുമത്രേ. കുതിര, കഴുത, കോവര്‍ കഴുത എന്നിവയെയും നാം തന്നെയാണ് സൃഷ്ടിച്ചത്. നിങ്ങളുടെ വാഹനാവശ്യത്തിനും അലങ്കാരത്തിനുമായി. നിങ്ങള്‍ക്കറിയാത്ത വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുന്നുണ്ട്.(സൂറത്തുന്നഹല്‍ 5-8).

സഞ്ചാരം, ചരക്ക് കടത്തല്‍, സൗന്ദര്യാസ്വാദനം പിന്നെ മാംസം, പാല്‍, രോമം എന്നിവയാണ് മൃഗങ്ങളുടെ പ്രയോജനമായി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഈ മാംസത്തിന്റെ ഇനത്തില്‍ കടല്‍ജീവികളെയും ഖുര്‍ആന്‍ ഉള്‍പ്പെടുത്തുന്നു. ലോലമായ മാംസം എന്നാണ് ഖുര്‍ആനിക പ്രയോഗം. വളര്‍ത്തുമൃഗങ്ങളുടെ അടിസ്ഥാന പ്രയോജനങ്ങള്‍ എക്കാലത്തും ഇതൊക്കെ തന്നെയാണ്. അതിനു വേണ്ടിത്തന്നെയാണ് മനുഷ്യന്‍ അവയെ സംരക്ഷിക്കുന്നതും. ഇതില്‍ മുഖ്യ ഉപയോഗമായ മാംസം ലഭിക്കണമെങ്കില്‍ അറവ് മാത്രമേ നിര്‍വാഹമുള്ളൂ. 'വലിയതിന് ചെറുത് ഇര' എന്നത് പ്രകൃതിയുടെ തന്നെ നിയമമാണ്. അത് അംഗീകരിക്കലാണ് ബുദ്ധി.

ജോലിക്കും പാല്‍ ചുരത്താനുമുള്ള ശേഷി നഷ്ടപ്പെട്ട മൃഗങ്ങളെ കൊല്ലാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അവയെ സംരക്ഷിക്കാന്‍ ആരാണ് തയാറാവുക, സ്വയം ചത്തൊടുങ്ങും വരെ അവ കറങ്ങിക്കൊണ്ടിരുന്നാല്‍ എന്താണ് സംഭവിക്കുക ഇവയെല്ലാം ചിന്തിക്കേണ്ട കാര്യമാണ്. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അവയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും അറവ് നടത്തുമ്പോള്‍ ഏറ്റവും ലളിതമായ മാര്‍ഗം അവലംബിക്കണമെന്നും ഇസ്‌ലാമിക നിയമം ശാസിക്കുന്നുണ്ട്. കര്‍മശാസ്ത്രം പറയുന്നത് ശ്രദ്ധിക്കുക: ''നായ അടക്കം മൂല്യം കല്‍പ്പിക്കപ്പെടുന്ന ജീവിയാണെങ്കില്‍ അവയ്ക്ക് തീറ്റയും വെള്ളവും നല്‍കല്‍ ഉടമസ്ഥന്റെ ബാധ്യതയാണ്. മേഞ്ഞുനടക്കല്‍ പതിവുള്ള ജീവിക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും അങ്ങനെ ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവയെ തുറന്നുവിട്ടാല്‍ മതിയാവുന്നതാണ്. അഥവാ തികയുന്നില്ലെങ്കില്‍ ആവശ്യമായത്ര ഉടമസ്ഥന്‍ കൊടുത്തിരിക്കണം.

തീറ്റ കൊടുക്കാനും തുറന്നുവിടാനും ഉടമസ്ഥന്‍ വിസമ്മതിക്കുന്നപക്ഷം അവന്റെ ഉടമസ്ഥനെ നിര്‍ബന്ധിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. മൃഗത്തിനും അതിന്റെ കുഞ്ഞിനും ദോഷകരമല്ലാത്ത വിധം പാല്‍ കറന്നെടുക്കാനുള്ള അവകാശവും ഉടമസ്ഥനുണ്ട്. കുഞ്ഞിനോ തള്ളയ്‌ക്കോ ദോഷകരമാകുന്ന വിധം എന്ത് കാരണത്താലും കറവ പാടില്ല. ദോഷകരമെന്നതിന്റെ വിവക്ഷ അവയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതെന്നും ജീവന്‍ നഷ്ടപ്പെടുത്തുന്നതെന്നും രണ്ടു വീക്ഷണമുണ്ട്. കറക്കുന്നവന്‍ അല്‍പ്പം പാല്‍ അകിടില്‍ ബാക്കിനിര്‍ത്തുന്നതും കറവുകാരന്‍ കൈനഖങ്ങള്‍ മുറിക്കുന്നതും സുന്നത്തായ കാര്യമാണ്. മൃഗങ്ങള്‍ തമ്മില്‍ കടികൂടല്‍, കുത്തുകൂടല്‍ തുടങ്ങിയ മത്സരങ്ങള്‍ ഹറാമാണ് (ഫത്ഹുല്‍ മുഈന്‍).

വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണിത്. അറവുകാര്യം ചര്‍ച്ച ചെയ്യുകയാണെങ്കിലുമുണ്ട് കുറേ ചിട്ടകള്‍. ഫത്ഹുല്‍ മുഈന്‍ തന്നെ പറയട്ടെ: ''മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് അന്നനാളവും ശ്വസനനാളവും മുറിക്കുന്നതാണ് പൂര്‍ണമായ അറവ്. അറവുകാരന്റെ ശക്തികൊണ്ടോ ആയുധത്തിന്റെ ഭാരം കൊണ്ടോ ജീവന്‍ പോയത് ഭക്ഷ്യയോഗ്യമല്ല.'' മൃഗത്തിന്റെ കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കേ അവയ്ക്ക് ജീവിക്കാനാവശ്യമായ പാലോ മറ്റോ ലഭിക്കാത്ത സാഹചര്യത്തില്‍ തള്ളയെയും കുഞ്ഞിനെയും തമ്മില്‍ പിരിക്കാന്‍ പോലും പാടില്ലെന്നു കര്‍മശാസ്ത്രം പറയുന്നു. ഓരോ ജന്തുക്കളെയും സൃഷ്ടിച്ചതിലുള്ള പ്രകൃതിയുടെ താല്‍പര്യം പരിഗണിക്കലാണ് പ്രപഞ്ചത്തിന്റെ നിലനില്‍പിനാധാരമായത്. അവയിലെ അനാവശ്യമായ കൈകടത്തലുകള്‍ ആശാസ്യമല്ലെന്നാണ് വസ്തുതയും അനുഭവവും.
മനുഷ്യന്റെ കാര്യത്തില്‍ പോലും ദയാവധം ചര്‍ച്ചചെയ്യുന്ന കാലത്ത് മൃഗങ്ങള്‍ക്ക് അതിനുള്ള അവസരം പോലും നല്‍കിക്കൂടെന്നാണ് ചിലരുടെ ശാഠ്യം. കഷ്ടം തന്നെ !

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago