ശ്രീറാമിന് വേണ്ടി കരുക്കള്‍നീക്കി പൊലിസ്
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമിനുവേïി വീïും പൊലിസിന്റെ ബോധപൂര്‍വമായ ഒത്തുകളി.
റിമാന്‍ഡിലാണെങ്കിലും ഇന്നലെ വൈകിട്ടുവരെ സ്വകാര്യ ആശുപത്രിയില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള മുറിയില്‍ കഴിയാന്‍ പൊലിസ് ശ്രീറാമിന് സൗകര്യമൊരുക്കിയിരുന്നു. മാത്രമല്ല, ബന്ധുക്കളുടെ സന്ദര്‍ശനവും ശ്രീറാം ഫോണ്‍ ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകളും വിവാദമായി.
ശ്രീറാം ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയിലെ ഒന്‍പതാംനിലയിലെ ഡീലക്‌സ് മുറിക്ക് പുറത്ത് മൂന്ന് പൊലിസുകാര്‍ സുരക്ഷാചുമതലയില്‍ ഉïായിരുന്നെങ്കിലും കാര്യമായ പരിശോധന ഉïായിരുന്നില്ല. ഇതോടെ അടുപ്പക്കാരായ ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശ്രീറാമിനെ സന്ദര്‍ശിക്കാനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റും മറ്റു ചില സംഘടനകളും ശ്രീറാമിന്റെ റിമാന്‍ഡിലെ സുഖവാസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. മന്ത്രി ചന്ദ്രശേഖരന്‍ ഇതേക്കുറിച്ച് പരിശോധിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
കടുത്ത സമ്മര്‍ദമുയര്‍ന്ന സാഹചര്യത്തില്‍ വൈകിട്ടോടെയാണ് പൊലിസ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയാറായത്. സ്വകാര്യ ആശുപത്രിക്ക് നോട്ടിസ് നല്‍കിയതിനുശേഷം ശ്രീറാമിനെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് ആംബുലന്‍സില്‍ കൊïുപോകുകയായിരുന്നു. മുഖത്ത് മാസ്‌ക് ധരിപ്പിച്ച് ശരീരം പൂര്‍ണമായി മൂടിയ നിലയില്‍ സ്ട്രക്ചറില്‍ ശ്രീറാമിനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ പൊലിസ് പ്രത്യേക ശ്രദ്ധയാണ് കാണിച്ചത്. ആസൂത്രിത നാടകമാണ് ഇക്കാര്യത്തില്‍ പൊലിസ് നടത്തിയത്. ജാമ്യം ലഭിക്കുന്നതുവരെ ആശുപത്രിയില്‍ കഴിയുകയെന്ന ലക്ഷ്യമാണ് ഈ നാടകത്തിനു പിന്നിലുള്ളത്.
ഇന്നലെ പുറത്തുവന്ന എഫ്.ഐ.ആര്‍ പ്രതിക്കുവേïി പൊലിസ് ഒത്തുകളിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് നല്‍കുന്നത്.
1656-ാം നമ്പറില്‍ മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പ്രതികളായി ആരെയും ചേര്‍ത്തിട്ടില്ല. പുലര്‍ച്ചെ 12.55ന് നടന്ന അപകടത്തിന് തൊട്ടുപിന്നാലെ മ്യൂസിയം പൊലിസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും പൊലിസ് സ്റ്റേഷനില്‍ വിവരം ലഭിച്ച സമയമായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുക്കുന്നത് രാവിലെ 7.17 ആണ്.
അതുവരെ നടന്ന സംഭവങ്ങളെല്ലാം പൊലിസ് മറച്ചുവയ്ക്കുകയാണ് ചെയ്തത്. അപകടമുïാക്കിയ കാറിന്റെ നമ്പര്‍ ചേര്‍ത്തശേഷം അത് ഓടിച്ചിരുന്നയാള്‍ എന്നാണ് പ്രതിയുടെ പേര് എഫ്.ഐ.ആറില്‍ കൊടുത്തിരിക്കുന്നത്. ഡ്രൈവറുടെ മേല്‍വിലാസം അജ്ഞാതമാണെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രതിയായ ശ്രാറാമിന് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും ഇതിലൂടെ എഫ്.ഐ.ആറില്‍ പൊലിസ് ഒരുക്കിയിട്ടുï്. 304 എ എന്ന വകുപ്പ് ചുമത്തി മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. കൂടാതെ ആയിരം രൂപ പിഴയും പരമാവധി ആറുമാസം തടവും കിട്ടാവുന്ന 276-ാം വകുപ്പും മാത്രമാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിയായ ശ്രീറാമിനെ രക്ഷപ്പെടുത്തുകയെന്ന വ്യക്തമായ ലക്ഷ്യമാണ് പൊലിസ് ഇതിലൂടെ നടപ്പാക്കുന്നത്.
അപകടം നടന്നയുടന്‍ വാഹനമോടിച്ചയാളുടെ രക്തം പരിശോധനയ്‌ക്കെടുക്കാത്തത് നേരത്തെ വിവാദമായിരുന്നു. പിന്നീട് രക്ത സാമ്പിള്‍ എടുത്തെങ്കിലും പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.
അതേസമയം, ജനറല്‍ ആശുപത്രിയില്‍ നിന്ന് നേരെ സ്വകാര്യ ആശുപത്രിയിലേക്ക് ശ്രീറാമിനെ കൊïുപോയത് രക്ത പരിശോധനാ ഫലം അട്ടിമറിക്കാനാണെന്ന ആക്ഷേപമുï്. രക്തത്തിലുള്ള മദ്യത്തിന്റെ അംശം കുറയ്ക്കാന്‍ മരുന്ന് കഴിച്ചുവെന്ന സംശയവും ബലപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."