എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലിസ് തയാറാക്കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച എഫ്.ഐ.ആര്‍ ആരെ സംരക്ഷിക്കാനാണെന്നത് വ്യക്തമാണ്. പ്രതിക്കെതിരേ ജാമ്യമില്ലാത്ത 304 ാം വകുപ്പ് ചുമത്തുമെന്ന ഡി.ജി.പി യുടെ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള 304 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഒപ്പം 279 ാം വകുപ്പും ഉണ്ട്. ഇത് ആയിരം രൂപ പിഴയും പരമാവധി ആറുമാസം തടവും കിട്ടാവുന്ന ലഘുവായ വകുപ്പാണ്.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലിസ് ബോധപൂര്‍വം കളിക്കുകയാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് പൊലിസിനെ തിരുത്തിയില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങുമെന്നും കെ.യു.ഡബ്ല്യു.ജെ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."