ആവാസ് സ്പെഷല്‍ ഡ്രൈവ്: മൂന്നാഴ്ചകൊണ്ട് ചേര്‍ന്നത് 20,862 പേര്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനായി തൊഴില്‍ വകുപ്പ് ആരംഭിച്ച സ്പെഷല്‍ ഡ്രൈവ് വന്‍ വിജയത്തിലേക്ക്. മൂന്നാഴ്ചകൊണ്ട് 20,862 പേര് പുതുതായി ആവാസ് പദ്ധതിയില്‍ അംഗങ്ങളായി.
സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും പരിരക്ഷ ഉറപ്പാക്കുകയും സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുകയുമാണ് ആവാസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്പെഷല്‍ ഡ്രൈവില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം റീജ്യനാണ് അംഗങ്ങളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍. ഓഗസ്റ്റ് ഒന്നുവരെയുള്ള കണക്കു പ്രകാരം 9229 അതിഥി തൊഴിലാളികള്‍ ഈ മേഖലയില്‍നിന്ന് സ്പെഷല്‍ ഡ്രൈവ് വഴി ആവാസില്‍ അംഗങ്ങളായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊല്ലം റീജ്യനില്‍ 7345 പേരും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് റീജ്യനില്നിന്ന് 4288 തൊഴിലാളികളും പുതുതായി ആവാസിന്റെ ഭാഗമായി.
ജില്ലാതലത്തില്‍ എറണാകുളം ജില്ലയാണ് ആവാസ് സ്പെഷല്‍ ഡ്രൈവില്‍ ഏറ്റവും മുന്നില്‍. 5404 പേര് ഇതുവരെ ജില്ലയില്‍നിന്ന് സ്പെഷല്‍ ഡ്രൈവ് വഴി പദ്ധതിയില്‍ അംഗങ്ങളായി. തിരുവനന്തപുരത്തുനിന്ന് 3101 പേരും കോഴിക്കോടുനിന്ന് 1977 പേരും ആലപ്പുഴയില്‍നിന്ന് 1970 പേരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. കൊല്ലം 1156, പത്തനംതിട്ട 1118, കോട്ടയം 1464, തൃശൂര്‍ 1489, പാലക്കാട് 872, മലപ്പുറം 1251, കണ്ണൂര്‍ 1060 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്കുകള്‍. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകള്‍ക്കായി ഈ മാസം മുതല്‍ പ്രത്യേക ഡ്രൈവ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."