HOME
DETAILS

പൊതുസ്ഥലത്തെ മരം മുറിച്ചു കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

  
backup
August 01 2016 | 01:08 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

ആലക്കോട്: പൊതുസ്ഥലത്തെ മരം മുറിച്ചു നീക്കുവാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ആലക്കോട് കോളി റോഡിലാണ് നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൊതു കിണറിന് സമീപത്തെ തണല്‍ മരം മുറിച്ചു കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പരിസ്ഥിതിപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. മരത്തിന്റെ ഇലകള്‍ തന്റെ വീട്ടുമുറ്റത്ത് വീഴുന്നതിനാലാണ് മരം മുറിക്കാന്‍ തീരുമാനിച്ചതെന്നാണ് സ്വകാര്യ വ്യക്തിയുടെ വാദം. പഞ്ചായത്ത് മെമ്പറുടെ മൗനാനുവാദത്തോടെയാണ് ഇയാള്‍ മരം മുറിക്കാന്‍ ശ്രമം നടത്തിയതെന്നും ആക്ഷേപമുണ്ട് . എന്നാല്‍ പഞ്ചായത്തില്‍ നിന്ന് മരം മുറിക്കുവാനുള്ള അനുമതി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അനധികൃതമായി മരം മുറിച്ചു കടത്താന്‍ ശ്രമിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി മോഹനും പറഞ്ഞു. നാടാകെ മരം നട്ട് പിടിപ്പിക്കുമ്പോള്‍ പൊതുസ്ഥലത്തെ മരം മുറിച്ചു നീക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago