HOME
DETAILS

ലൈഫ് മിഷന്‍: ഡിസംബറോടെ രണ്ടുലക്ഷം വീടുകള്‍

  
backup
August 04 2019 | 19:08 PM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf%e0%b4%b8%e0%b4%82%e0%b4%ac%e0%b4%b1%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%a3

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവനപദ്ധതിയായ ലൈഫ് മിഷന്‍ വഴി പൂര്‍ത്തിയാക്കുന്ന വീടുകളുടെ എണ്ണം ഡിസംബറോടെ രണ്ട് ലക്ഷമാക്കും.
ഒന്നും രണ്ടും ഘട്ടങ്ങളിലായി ഇതുവരെ 1,03,644 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ ദേശീയതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഇത്രയും അധികം വീടുകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനമായി കേരളം മാറി. പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ നിര്‍മാണമാണ് ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന 54,351 വീടുകളില്‍ 51,509 വീടുകള്‍ (94.77 ശതമാനം) നിര്‍മിച്ചുകഴിഞ്ഞു. 633.67 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ഭവനിര്‍മാണത്തിന് ധനസഹായമായി നല്‍കി.
രണ്ടാംഘട്ടത്തില്‍ 30,359 (34.58 ശതമാനം) ഗുണഭോക്താക്കള്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു. പി.എം.എ.വൈ ലൈഫ് അര്‍ബന്‍ പ്രകാരം 21,776 (30.08 ശതമാനം) വീടുകളുടെ നിര്‍മാണവും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി അടിമാലിയില്‍ ഭവന സമുച്ചയം പൂര്‍ത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ 163 ഗുണഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു.
ലൈഫ് രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്തുകൊണ്ട് കുറഞ്ഞ നിരക്കില്‍ വീട് നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ലൈഫ്മിഷന്‍ കൈക്കൊണ്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  11 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago