സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് നാമജപയജ്ഞം
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ഏകദിന നാമജപയജ്ഞം നടത്തും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെയാണ് യജ്ഞമെന്ന് പന്തളം രാജകൊട്ടാരം അയ്യപ്പധര്‍മ സംരക്ഷണ സമിതി ചെയര്മാന് എസ്. കൃഷ്ണകുമാര്‍, കൊട്ടാരം നിര്‍വാഹകസമിതി വൈസ് പ്രസിഡന്റ് രവിവര്‍മ രാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടതിവിധിക്കെതിരേ പുനഃപരിശോധനാ ഹരജികള്‍ നല്കുവാന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി വിധി വരുന്നതുവരെ ശബരിമലയിലെ യുവതീ പ്രവേശനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളരുത്. സര്‍ക്കാരുമായി മുന്‍വിധി കൂടാതെയുള്ള ചര്‍ച്ചയ്ക്ക് പന്തളം രാജകുടുംബവും തന്ത്രികുടുംബവും തയാറാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാമജപയജ്ഞം പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാരവര്‍മ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."