കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപമുണ്ടാക്കാന്‍: മുല്ലപ്പള്ളി
കണ്ണൂര്‍: സുന്നി പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലബാറില്‍ കലാപമുണ്ടാക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആരുമുന്നയിക്കാത്ത കാര്യമാണ് കോടിയേരിയുടെ ആവശ്യം. പത്ത് വോട്ടിനുവേണ്ടിയാണു പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന പ്രസ്താവനയുമായി കോടിയേരി രംഗത്തെത്തിയത്. മതാചാര്യന്മാരും വിശ്വാസികളുമാണ് ഇക്കാര്യം തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.ണ്ടപി.ണ്ടഎം ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. കൊടിപിടിച്ചുള്ള സമരത്തിന് കോണ്‍ഗ്രസില്ല. ക്ഷേത്ര വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് ക്ഷേത്രത്തില്‍ പോകുന്നവരാണ്. വിനോദസഞ്ചാര കേന്ദ്രമാക്കി ശബരിമലയെ മാറ്റരുത്. സദ്ദാം ഹുസൈന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയവരാണ് സി.പി.എമ്മെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."