ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം കൂട്ടാന്‍ 4.5 കോടി
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഇടത്താവളങ്ങളിലെ സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് 4.5 കോടി രൂപ അനുവദിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 23 പഞ്ചായത്തുകള്‍ക്ക് 2 കോടി രൂപയും, 6 മുനിസിപ്പാലിറ്റികള്‍ക്ക് 1 കോടി രൂപ വീതവുമാണ് അനുവദിച്ചത്. കൂടാതെ സ്പെഷല്‍ ഗ്രാന്റായി 1.5 കോടിയും അനുവദിച്ചു.
റാന്നി പെരിനാട്, എരുമേലി ഗ്രാമപഞ്ചായത്തുകള്‍ക്ക് 30 ലക്ഷം രൂപ വീതവും, വടശ്ശേരിക്കര പഞ്ചായത്തിന് 20 ലക്ഷം രൂപയും കുഴനട ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപയും, പഴവങ്ങാടി, റാന്നി അങ്ങാടി, നാറാണമൂഴി, സീതത്തോട്, ചെറുകോല്‍, അയിരൂര്‍, മുത്തോലി, എലിക്കുളം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട്, കുമളി, പെരുവന്താനം, വണ്ടിപ്പെരിയാര്‍, പീരുമേട് പഞ്ചായത്തുകള്‍ക്ക് 5 ലക്ഷം രൂപ വീതവുമാണ് നല്‍കുക.
ചെങ്ങന്നൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികള്‍ 25 ലക്ഷം, പന്തളം മുനിസിപ്പാലിറ്റി 20 ലക്ഷം, തിരുവല്ല, ഏറ്റുമാനൂര്‍, പാല മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."