അറവു നിരോധനം: മേഘാലയയില്‍ ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അറവു നിരോധ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച്് മേഘാലയയിലെ ബി.ജെ.പി നേതാവ് രാജിവച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഉത്തരവിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മേഘാലയ ഗാരോ ഹില്‍ ജില്ലാ നേതാവ് ബെര്‍ണാഡ് മറക് രാജിവച്ചത്.
ബി.ജെ.പി അവരുടെ ഹിന്ദുത്വ ആശയങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അറവു നിരോധനം സംസ്ഥാനത്ത് മുഖ്യ വിഷയമായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ മേഘാലയയില്‍ ബീഫ് എത്തിക്കുമെന്ന മറക് നടത്തിയ പ്രസ്താവന നേരത്തെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ബീഫ് വിഷയത്തില്‍ മറകിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും ജനങ്ങള്‍ ബീഫ് കഴിക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്നുമാണ് മേഘാലയ ബി.ജെ.പി തലവന്‍ ഷിബുന്‍ ലിങ്‌ദോ പ്രതികരിച്ചത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയിലെ മുഖ്യഗോത്രങ്ങളായ ഖാസിസ്, ഗാരിസ്, ജൈന്താസ് വിഭാഗങ്ങള്‍ പൊതുവേ ബീഫ് ഭക്ഷിക്കുന്നവരാണ്. ഗാരോ ഗോത്ര വിഭാഗത്തിനിടയില്‍ സ്വാധീനമുള്ള മറകിന്റെ രാജിയുമായി ബന്ധപ്പെട്ട് ബി.ജെ.പി വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."