HOME
DETAILS

ബ്യൂറോക്രാറ്റ് കൊലയാളിക്ക് പൊലിസ് തുണ

  
backup
August 04 2019 | 19:08 PM

editorial-police-05-09-2019

സൂപ്പര്‍ ഹീറോയായി പൊതു മനസില്‍ ഇടം നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് മദ്യപാനിയും ക്രിമിനലുമായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ മേധാവിയുമായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയതിലൂടെയാണ് ചിലര്‍ 'നന്മമരമെന്ന് 'വിശേഷിപ്പിച്ചിരുന്ന വെങ്കിട്ടരാമന്‍ കുപ്രസിദ്ധനായിരിക്കുന്നത്. ദേവീകുളം സബ് കലക്ടറായിരിക്കെ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്തതിലൂടെയാണ് ഇദ്ദേഹം പൊതു മനസില്‍ ഇടം നേടിയിരുന്നത്.
എന്നാല്‍ അതെല്ലാം വാര്‍ത്താപ്രാധാന്യം നേടിയെടുക്കാനും സമൂഹമധ്യത്തില്‍ നല്ല പിള്ള ചമയാനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് വേണം ശ്രീറാം വെങ്കിട്ടരാമന്റെ പ്രവൃത്തിയില്‍ നിന്ന് മനസിലാവുന്നത്. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചാണ് ഇദ്ദേഹം കെ.എം ബഷീറിനെ കൊന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ ഈ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിളിച്ച് വരുത്തിയ പെണ്‍ സുഹൃത്ത് വഫ ഫിറോസും കൂടെയുണ്ടായിരുന്നു. പൊലിസിന്റെ സ്ഥിരം ശൈലിയായ ഉന്നതരെ രക്ഷിക്കുന്ന ഏര്‍പ്പാട് ഈ കേസിലുമുണ്ടായി. അപകടം നടന്നതിന് ശേഷം ഉറയ്ക്കാത്ത പാദങ്ങളോടെ പുറത്തിറങ്ങിയ ശ്രീറാമിന്റെ രക്ത പരിശോധന നടത്താന്‍ തയാറാകാത്തത് തൊട്ട് ആരംഭിക്കുന്നു ഈ വിഷയത്തിലെ പൊലിസിന്റെ കളികള്‍. ശ്രീറാമാണ് അമിതമായി മദ്യപിച്ച് കാറോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്നിരിക്കുന്നത് എന്നറിഞ്ഞതോടെ ലഘു വകുപ്പ് ചുമത്തിയായിരുന്നു പൊലിസ് കേസെടുത്തത്. പത്രപ്രവര്‍ത്തകരില്‍ നിന്ന് അതിശക്തമായ പ്രതിഷേധങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പുറത്തുവന്നതോടെയാണ് പൊലിസ് മനഃപൂര്‍വമായ നരഹത്യക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാന്‍ഡ് ചെയ്‌തെങ്കിലും ഇതുവരെ സര്‍വിസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടില്ല. മാത്രവുമല്ല സ്വകാര്യ ആശുപത്രിയില്‍ ചകിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് അവിടെ പഞ്ചനക്ഷത്ര സുഖ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു 'സുഖവാസം' നിര്‍ത്തി ജയിലിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോവുമ്പോള്‍ മുഖാവരണം അണിയിച്ച് മാധ്യമങ്ങളില്‍ നിന്ന് പരമാവധി മറച്ചുപിടിക്കാനുള്ള സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കിയിരുന്നു. നേരത്തെ, ടി.വിയും എസിയും ഉള്‍പ്പെടെയുള്ള ഡീലക്‌സ് മുറി സൗകര്യമാണ് ആശുപത്രി അധികൃതര്‍ പൊലിസിന്റെ ഒത്താശയോടെ ശ്രീറാമിന് നല്‍കിയത്. ഒരു റിമാന്‍ഡ് പ്രതിക്ക് ഒരിക്കലും ലഭിക്കാത്ത സൗകര്യങ്ങളാണിത്. മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടികളെടുക്കാന്‍ നിര്‍ബന്ധിതരായത്.
അപകടം നടന്നതിന് ശേഷം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്കയച്ചത് പൊലിസിന്റെ കള്ളക്കളിയായിരുന്നു. അപകടമുണ്ടായ ഉടനെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തിയിരുന്നില്ല. പ്രതിഷേധത്തിനൊടുവില്‍ പരിശോധനക്കായി എടുത്ത രക്തസാമ്പിളില്‍ നിന്ന് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നത് ഉറപ്പാണ്. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിള്‍ എടുത്തത്. അതിനാല്‍ മദ്യത്തിന്റെ കൂടിയ അംശം രക്തത്തില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. രക്തത്തിലെ ആല്‍ക്കഹോളിന്റെ അംശം ഒഴിവാക്കാനുള്ള മരുന്ന് ഇതിനകം സ്വകാര്യ ആശുപത്രിയില്‍ നിന്നും ശ്രീറാം കഴിച്ചിരിക്കാനുള്ള സാധ്യതയും ഏറെയാണ്.
ചുരുക്കത്തില്‍ ഉന്നതനായ ഒരു ക്രിമിനലിനെ നിയമത്തിന്റെ കുരുക്കില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ പൊലിസ് നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് അപകടം നടന്നത് മുതല്‍ ഇത് വരെയുള്ള സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ പാവപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്റെ ദാരുണമായ അന്ത്യമോ രണ്ട് പിഞ്ചു മക്കളും അവരുടെ മാതാവും അനാഥമായി പോയതോ അധികാരികളെയോ പൊലിസിനെയോ അലട്ടുന്നു പോലുമില്ല. നഗ്‌നമായ നിയമ ലംഘനങ്ങള്‍ നടത്തുന്നത് ഉന്നതനാണെങ്കില്‍ അയാള്‍ക്ക് യാതൊരു പരുക്കും ഏല്‍ക്കാതെ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല കഴിയുകയെന്നും നമ്മുടെ കൊച്ചു കേരളത്തിലും നിയമപാലകരും അധികാരികളും അത്തരം നീച ഇടപെടലുകള്‍ക്ക് തയാറാണെന്നും ഇതിലൂടെ ബോധ്യപ്പെടുന്നു. ട്രാഫിക് നിയമത്തെക്കുറിച്ചും തെറ്റായ രീതിയില്‍ ഡ്രൈവിങ് നടത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചും ശ്രീറാം നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ഇതിനകം വൈറലാണ്.
പുറമേക്ക് കാണുന്ന ആദര്‍ശവാദികളും സന്മാര്‍ഗികളും സത്യസന്ധരും പൊതു സമൂഹത്തെ വഞ്ചിക്കാനാണ് അത്തരം മുഖം മൂടികള്‍ അണിയുന്നത്. ഇരുള്‍ വീഴുമ്പോള്‍ എല്ലാ മുഖംമൂടികളും അഴിച്ച് വച്ച് അവര്‍ ഡ്രാക്കുള പ്രഭുവിനെ പോലെ പുറത്തിറങ്ങുകയാണ്. ഇത്തരം ആളുകള്‍ക്ക് എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കാന്‍ നിയമപാലകരിലെ ഒരു വിഭാഗം ജാഗരൂകരായി നിലകൊള്ളുമ്പോള്‍ നിസ്സഹായരായ മനുഷ്യരുടെ നീതിക്ക് വേണ്ടിയുള്ള നിലവിളികള്‍ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയേയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യ മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞത് ഏത് ഉന്നതനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ്. ആ വാക്കുകളിലെ ആത്മാര്‍ഥത മാത്രമേ ഇനി വെളിപ്പെടാനുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago