ലോകത്തിലെ ദൈര്‍ഘ്യമേറിയ വിമാന സര്‍വിസ് ആരംഭിച്ചു
സിംഗപ്പൂര്‍ സിറ്റി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വിസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. സിംഗപ്പൂരിലെ ചാങ്ഗിയില്‍ നിന്ന് യു.എസിലെ ന്യൂജെഴ്‌സി ന്യൂആര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 19 മണിക്കൂര്‍ നീണ്ട സര്‍വിസാണ് എ350-900 യു.എല്‍.ആര്‍ വിമാനം നടത്തുന്നത്. ഇന്നലെ പ്രാദേശിക സമയം 11.35ന് ആണ് സര്‍വിസ് ആരംഭിച്ചത്.
15,000 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് സര്‍വിസാണ് നടത്തുന്നത്. 67 ബിസിനസ് ക്ലാസ്, 94 ഇക്കോണമി ഉള്‍പ്പെടെ 161 യാത്രക്കാരാണുള്ളത്. അഞ്ച് വര്‍ഷം മുന്‍പ് നിര്‍ത്തിവച്ച സര്‍വിസാണ് ഇന്നലെ പുനരാരംഭിച്ചത്. ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ ഇന്ധനക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വിസ് പുനരാരംഭിക്കാനുള്ള തീരുമാനമായത്. ആഴ്ചയില്‍ മൂന്ന് സര്‍വിസുകളും പിന്നീട് പ്രതിദിന സര്‍വിസുകളും നടത്തും.
യാത്ര മുഷിപ്പിക്കാതിരിക്കാന്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയില്‍ 1,200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോവിഷ്വല്‍ വിനോദങ്ങളാണ് വിമാനത്തില്‍ ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് രുചികരവും ആരോഗ്യപ്രദവുമായ ഭക്ഷണ വിഭവങ്ങളും ലഭ്യമാണ്.
വിമാനത്തിന്റെ കാബിനുകളിലെ സീലിങ് സാധാരണയില്‍ കവിഞ്ഞ ഉയരത്തിലാണുള്ളത്. യാത്രക്കാരുടെ ക്ഷീണമകറ്റാന്‍ വലിയ ജനാലകളും പ്രത്യേക പ്രകാശ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവിലെ ഏറ്റവും വലിയ സര്‍വിസ് ദോഹയില്‍ നിന്ന് ഒക്ലന്‍ഡിലേക്കുള്ള സര്‍വിസാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."