മന്ത്രിസഭാ തീരുമാനവും കോടതി വിധിയും ജനജീവിതത്തിനേറ്റ ആഘാതം: സുധീരന്
തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ മന്ത്രിസഭാ തീരുമാനവും ഹൈക്കോടതി വിധിയും കേരളീയ ജനജീവിതത്തിനേറ്റ കനത്ത ആഘാതങ്ങളെന്ന് വി.എം സുധീരന്.
മദ്യവില്‍പ്പനശാലകള്‍ തുടങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സി വേണമെന്ന നിബന്ധന മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. ജന നന്മയെക്കാള് മദ്യലോബിയുടെ താല്‍പ്പര്യത്തിന് പ്രാധാന്യം കല്പ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമുയരുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ നടപടി. മദ്യലോബിക്കുവേണ്ടി കൊണ്ടുവരുന്ന ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുത്. പാതയോരങ്ങളില്‍ 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ മദ്യവില്‍പ്പന ശാലകള്‍ പാടില്ലെന്ന സുപ്രിം കോടതി വിധിയുടെ അന്തഃസത്ത അട്ടിമറിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സുധീരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."