തെലങ്കാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെലങ്കാന രാഷ്ട്രീയത്തില്‍ കാലുമാറ്റവും സജീവം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ പത്മിനി റെഡ്ഡി ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.
ആന്ധ്രാപ്രദേശ് വിഭജനത്തിന് മുന്‍പ് എന്‍. കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹ. അദ്ദേഹത്തിന്റെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് കെ. ലക്ഷ്മണ് ആണ് പത്മിനി റെഡ്ഡിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്.
ബി.ജെ.പിക്ക് കൂടുതല്‍ ശക്തിപകരുന്നതാണ് പത്മിനി റെഡ്ഡിയുടെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഷ്ട്രീയത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പത്മിനി റെഡ്ഡി ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ സംഭവമല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കുന്ന സമിതിയിലെ അംഗമാണ് ദാമോദര്‍ രാജനര സിംഹ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."