കശ്മിരില്‍ ഗവേഷണ വിദ്യാര്‍ഥിയടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മിരിലെ ഹന്ദ്്വാര ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലില്‍ ഗവേഷണ വിദ്യാര്‍ഥി അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് പൊലിസ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ ശത്കുണ്ഡ് ബാല ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഗവേഷണ വിദ്യാര്‍ഥി മാനാന്‍ ബഷിര്‍ വാണി, ആഷിക് ഹുസൈന് സര്‍ഗാര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും ജമ്മുകശ്മിര്‍ പൊലിസ് പ്രത്യേക അന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇത് നിഷേധിച്ച് വെടിയുതിര്‍ത്തപ്പോഴാണ് സുരക്ഷാ സൈന്യം തിരിച്ചടിച്ചത്.
അലിഗഡ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ വാണി ഈ വര്‍ഷം ജനുവരിയിലാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. ഇയാളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയതിനു പിന്നാലെ രോഷാകുലരായ ജനക്കൂട്ടം പൊലിസുമായി ഏറ്റുമുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."