HOME
DETAILS
MAL
മൊണോക്കോ പരിശീലകനെ പുറത്താക്കി
backup
October 11 2018 | 19:10 PM
പാരിസ്: ഫ്രഞ്ച് ലീഗ് ക്ലബായ മൊണോക്കോ പരിശീലകന്‍ ജാര്‍ദിമിനെ പുറത്താക്കി. ലീഗ് വണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പരിശീലകനെ പുറത്താക്കിയത്. നിലവില്‍ ലീഗില്‍ 18-ാം സ്ഥാനത്താണ് മൊണോക്കൊയുള്ളത്. 2016-17 സീസണില്‍ ലീഗ് വണ്‍ കിരീടം നേടിയ ടീമാണ് മൊണോക്കോ. അന്ന് ജാര്‍ദിമിന്റെ കീഴില്‍ തന്നെയായിരുന്നു ടീമിന്റെ കിരീട നേട്ടം. 2014 മുതല്‍ മൊണോക്കോയുടെ പരിശീലകനായ ജാര്‍ദിം സ്‌പോട്ടിങ്, ഒളിംപിയാകോസ് എന്നീ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."