സര്‍വകലാശാല വാര്‍ത്തകള്‍
യു. ജി. സി നെറ്റ് പരിശീലനം
മാനവിക വിഷയങ്ങില്‍ യു. ജി. സി നെറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി ജനറല്‍ പേപ്പര്‍ (പേപ്പര്‍ ഒന്ന്) പത്ത് ദിവസത്തെ സൗജന്യ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെയും, യൂനിവേഴ്‌സിറ്റി കരിയര്‍ ആന്‍ഡ് കൗണ്‍സലിങ് സെല്ലും സംയുക്തമായാണ് ക്ലാസുകള്‍ നടത്തുന്നത്. ജൂണ്‍ മൂന്നാം വാരം ക്ലാസുകള്‍ ആരംഭിക്കും. പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍, ഇ-മെയില്‍ എന്നിവ സഹിതം ഡെപ്യൂട്ടി ചീഫ്, എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി. ഒ, 673 635 എന്ന വിലാസത്തിലോ, ൗഴയസീ്വറ.ലാു.ഹയൃ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയിലിലോ ജൂണ്‍ 15-നകം അപേക്ഷിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്കാണ് പരിശീലനം. ഫോണ്‍: 0494 2405540.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ഇ. എം. എസ് ചെയര്‍ മാര്‍ക്‌സിസവും സാമൂഹ്യ ശാസ്ത്രങ്ങളും എന്ന വിഷയത്തില്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ചെയര്‍ ഹാളില്‍ വച്ച് ഒഴിവു ദിവസങ്ങളിലാണ് ക്ലാസുകള്‍. വിശദമായ അപേക്ഷ ജൂണ്‍ 30-നകം ഫീസോടെ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 9446234446.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി. ബി. എ എല്‍. എല്‍. ബി ഏപ്രില്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ എം. എസ്. സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി 2014 പ്രവേശന പരീക്ഷക്ക് ജൂണ്‍ ആറ് വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ പ്രീവിയസ് എം. കോം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ ഒന്‍പത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം. സി. എ, 2011 മുതല്‍ പ്രവേശനം, റഗുലര്‍, സപ്ലിമെന്ററി പരീക്ഷ ജൂണ്‍ ഒന്‍പതിന് ആരംഭിക്കും.
പരീക്ഷാഫലം
2016 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം. എച്ച്. എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ബി. എഡ് ഇന്റേണല്‍ മാര്‍ക്ക്
മൂന്നാം സെമസ്റ്റര്‍ ബി. എഡ് 2015 പ്രവേശനം റഗുലര്‍ പരീക്ഷ പ്രാക്ടിക്കല്‍ (ഇന്റേണല്‍) മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് ജൂണ്‍ 12 വരെ ലഭ്യമാവും.
പി. ജി മൂല്യനിര്‍ണയ ക്യാംപ്
കാലിക്കറ്റ് സര്‍വകലാശാല പിജി ഒന്ന്, മൂന്ന് സെമസ്റ്റര്‍ സി. യു. സി. എസ്.എസ് ഡിസംബര്‍ 2016 പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ താഴെ കാണിച്ച പ്രകാരം നടത്തും. പി. ജി ക്ക് ക്ലാസെടുക്കുന്ന ഒരു വര്‍ഷത്തില്‍ കൂടുതല്‍ പരിചയമുള്ള അധ്യാപകര്‍ ഹാജരാകണം.
പട്ടിക വര്‍ഗക്കാര്‍ക്ക്
റസിഡന്‍ഷ്യല്‍ കോഴ്‌സ്
വയനാട് ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ബി. എ സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിന് പ്ലസ്ടു പാസായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ചെതലയത്തെ ഓഫിസിലും ംംം.ശെേൃ.ശി വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഡയറക്ടര്‍, ഐ. ടി. എസ്. ആര്‍, ചെതലയം, സുല്‍ത്താന്‍ ബത്തേരി പി. ഒ, വയനാട്-673 592 എന്ന വിലാസത്തില്‍ ജൂണ്‍ പത്തിനകം ലഭിക്കണം. വിവരങ്ങള്‍ സര്‍വകലാശാല, ഐ. ടി. എസ്. ആര്‍ വെബ്‌സൈറ്റുകളില്‍. ഫോണ്‍: 04936 238500, 9447637542, 9605884635.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."