HOME
DETAILS

കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങള്‍ മാഫിയാ സംഘങ്ങളുടെ വിഹാരകേന്ദ്രം

  
backup
August 04 2019 | 19:08 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ഉപ്പള (കാസര്‍കോട്): സംസ്ഥാന അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ മാഫിയ സംഘങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതിനെതിരേ നടപടി സ്വീകരിക്കേണ്ടവര്‍ ഉറക്കത്തില്‍. ലഹരി വില്‍പന, ഗുണ്ടാ വിളയാട്ടങ്ങള്‍, ക്വട്ടേഷന്‍ സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളുമായി കര്‍ണാടക അതിര്‍ത്തിയോട് തൊട്ടു കിടക്കുന്ന ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലെ ഗ്രാമങ്ങളിലാണ് മാഫിയകളുടെ വിളയാട്ടം.
ഇതേ തുടര്‍ന്ന് സാധാരണക്കാരായ ആളുകളുടെ സൈ്വര്യ ജീവിതം പോലും നഷ്ടപ്പെട്ട സാഹചര്യമാണ് അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളില്‍ ഉള്ളത്. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കോടികള്‍ ആവശ്യപ്പെട്ട സംഭവം ഒരാഴ്ച മുന്‍പാണ് ഉപ്പളയില്‍ അരങ്ങേറിയത്.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയ യുവാവിനെ രണ്ടു കാറുകളിലായെത്തിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. പിന്നീട് ആള് മാറിയാണ് തങ്ങള്‍ യുവാവിനെ പൊക്കിയതെന്നു കണ്ടെത്തിയതോടെ മണിക്കൂറുകള്‍ക്കു ശേഷം വിട്ടയച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒട്ടനവധി തട്ടിക്കൊണ്ടു പോകലും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മാഫിയാ സംഘങ്ങള്‍ നിരന്തരം നടത്തി വരുമ്പോഴും ഇവയെ പ്രതിരോധിക്കാന്‍ പൊലിസിന് സാധിക്കുന്നില്ല. കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലും ഉള്‍പ്പെടെ നടക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകാത്തത് കാരണം ഇവിടുത്തെ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണ്.
മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്നെത്തി ഗ്രാമങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റുമായി യഥേഷ്ടം വിഹരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ പൊലിസിന് കഴിയാത്തത് ജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ തന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ പരസ്പരം പോരടിക്കുകയും വെടി വയ്ക്കുകയും ചെയ്ത രണ്ടു മൂന്നു സംഭവങ്ങളും ഉണ്ടായിരുന്നു. ഇതിനു പുറമെയാണ് ആളുമാറി തട്ടിക്കൊണ്ടു പോകലും മോചന ദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങളും പെരുകുന്നത്. നിരപരാധികളെ ഉള്‍പ്പെടെ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ തട്ടിക്കൊണ്ടു പോയി ഇവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഈയടുത്ത കാലത്തായി ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ അടിക്കടി അരങ്ങേറുന്നത്.ഗുണ്ടാ മാഫിയാ സംഘങ്ങളെ നിലക്ക് നിര്‍ത്തേണ്ട പൊലിസ് ഇക്കാര്യം ഗൗരവമായി കാണാത്തതാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ തങ്ങള്‍ ഭീതിയില്‍ കഴിയേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago