പാക് - ഓസിസ് ടെസ്റ്റ് സമനിലയില്‍
ദുബൈ: തോല്‍വി ഉറപ്പായ ഘട്ടത്തിലും ധൈര്യസമേതം പാക് ബൗളിങ്ങിനെ നേരിട്ട ആസ്‌ത്രേലിയക്ക് പാകിസ്താനെതിരേ ഒന്നാം ടെസ്റ്റില്‍ വിജയത്തിന് തുല്യമായ സമനില. 462 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 362 എന്ന നിലയില്‍ അഞ്ചാം ദിവസത്തെ കളി പൂര്‍ത്തിയായി. മറു വശത്ത് ഉറപ്പിച്ച വിജയം കൈവിടേണ്ടി വന്നതിന്റെ വേദനയില്‍ പാകിസ്താനും. സ്‌കോര്‍: പാകിസ്താന്‍ - 482, 6ന് 181 ഡിക്ല. ആസ്‌ത്രേലിയ - 202, 8ന് 362. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ ആസ്‌ത്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് കളിയിലെ താരം. അര്‍ധ സെഞ്ചുറികളുമായി ഖവാജക്ക് പിന്തുണ നല്‍കിയ ട്രാവിസ് ഹെഡ് (72)ക്യാപ്റ്റന്‍ ടിം പെയ്ന്‍ (പുറത്താകാതെ 61) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ഒരു ഘട്ടത്തില്‍ 87 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ആസ്‌ത്രേലിയയെ ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരുടെയും വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതിയ ക്യാപ്റ്റന്‍ ടിം പെയിനും ടീം സമനില നേടിയതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പാകിസ്താന് വേണ്ടി യാസിര്‍ ഷാ നാലും മുഹമ്മദ് അബ്ബാസ് മൂന്നും മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."