ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ:
ലോഡര്‍ഹില്‍ (ഫ്‌ളോറിഡ): തുടക്കം ഗംഭീരം... പക്ഷേ, മധ്യനിരയില്‍ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 167 ല്‍ ഒതുങ്ങി. 51 പന്തില്‍ 67 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇത്തവണയും ഇന്ത്യക്കായി തിളങ്ങിയത്. മൂന്ന് ബൗണ്ടറിയും ആറു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് 15.3 ഓവറില്‍ നാലിന് 98ല്‍ നില്‍ക്കേ മഴ എത്തുകയായിരുന്നു. 54 റണ്‍സെടുത്ത റോമാന്‍ പവലാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും വാഷിങ്ടന്‍ സുന്ദറും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി രോഹിതും ധവാനും ഇത്തവണ നല്ല പ്രതീക്ഷ നല്‍കി. പതിയെ തുടങ്ങിയ ഇരുവരും വിന്‍ഡീസ് ബൗളര്‍മാരെ വിറപ്പിച്ചാണ് കീഴടങ്ങിയത്. ആദ്യത്തെ ആറ് ഓവര്‍ പവര്‍പ്ലേയില്‍ 52 റണ്‍സ് ചേര്‍ത്തതോടെ ആദ്യ മത്സരത്തിലെ തനിയാവര്‍ത്തനത്തിന് ഇരുവരും അവസരം നല്‍കിയില്ല. എന്നാല്‍ സെഞ്ച്വറി കൂട്ടുകെട്ടിന് ശ്രമിച്ച ഇരുവരുടെയും പദ്ധതി പൊളിക്കാന്‍ വിന്‍ഡീസിന് എട്ടാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അനാവശ്യ ഷോട്ടിന് മുതിര്‍ന്ന ധവാനെ (16 പന്തില്‍ 23) കീമോ പോള്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 67. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്‌ലിയും രോഹിതും അനായാസമായി കളിച്ചതോടെ ഇന്ത്യയെ തോളിലേറ്റുമെന്ന് തോന്നിച്ചു. പക്ഷേ, സ്‌കോര്‍ 115ല്‍ നില്‍ക്കേ
14 ാം ഓവറിലെ അഞ്ചാം പന്തില്‍ രോഹിതും മടങ്ങി. ഓഷാനെ തോമസ് രോഹിതിനെ ഹെറ്റ്‌മെയറിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ ഋഷഭ് പന്ത് (4) പൊള്ളാര്‍ഡിന്റെ കൈയില്‍ ഭദ്രം. ഇത്തവണയും തോമസിനായിരുന്നു വിക്കറ്റ്.പിന്നീടെത്തിയ മനീഷ് പാണ്ഡെയും (6) വന്നപാടെ മടങ്ങി. അതോടെ വെടിക്കെട്ട് വീരന്‍മാരുടെ മുന്നില്‍ ഇന്ത്യന്‍ സ്‌കോറിന് കോട്ടം തട്ടുമെന്ന അവസ്ഥയായി. എന്നാല്‍, 19 ാം ഓവറില്‍ കൂട്ടുചേര്‍ന്ന് ക്രണാല്‍ പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് മധ്യനിര തകര്‍ച്ചയില്‍നിന്നും ഇന്ത്യയെ രക്ഷിച്ചത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഇരുവരും ഒന്‍പത് പന്തില്‍ 24 റണ്‍സാണ് അടിച്ചെടുത്തത്. പാണ്ഡ്യ 13 പന്തില്‍ രണ്ടു സിക്‌സറുകള്‍ സഹിതം 20 റണ്‍സ് നേടിയപ്പോള്‍ നാലു പന്തില്‍ ഒരു സിക്‌സുമായി ഒമ്പത് റണ്‍സാണ് ജഡേജയുടെ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."