വീണ്ടും വെടിക്കെട്ടുമായി യുവി
ഒറ്റാവ: ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങുമായി ഇന്ത്യന്‍ താരം യുവരാജ് സിങ്. ടൊറൊന്റോ നാഷനല്‍സ് ടീമിന്റെ നായകനായ യുവി, കഴിഞ്ഞ ദിവസം ബ്രാംപ്റ്റണ്‍ വോള്വ്സിനെതിരേയാണ് തകര്‍ത്താടിയത്. വെറും 22 പന്തില്‍ 51 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മൂന്ന് ബൗണ്ടറികളും അഞ്ച് സിക്സറുകളും യുവിയുടെ ഇന്നിങ്സില്‍ പിറന്നു. എന്നാല്‍ യുവിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട മത്സരത്തില്‍ ടീമിന് തോല്‍വി രുചിച്ചു. എതിരാളികള്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന യുവിയും സംഘവും 11 റണ്‍സിനാണ് പൊരുതിത്തോറ്റത്.
ആദ്യം ബാറ്റ്ചെയ്ത ബ്രാംപ്റ്റണ്‍ വോള്‍വ്സ് 66 റണ്‍സെടുത്ത ജോര്‍ജ് മന്സിയുടേയും, 18 പന്തില്‍ 48 റണ്‍സ് നേടിയ ബാബര്‍ ഹയാത്തിന്റേയും ബാറ്റിങ് മികവില്‍ 20 ഓവറില്‍ ആറിന് 222 എന്ന സ്കോറിലെത്തി. വെറും രണ്ട് ഓവര്‍ എറിഞ്ഞ യുവരാജ് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."