ജോസഫൈന് വനിതാ കമ്മിഷന് അധ്യക്ഷയായി ചുമതലയേറ്റു; സ്ത്രീകള്‍ക്ക് സുരക്ഷയും പ്രതീക്ഷയും നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന
തിരുവനന്തപുരം: കേരള വനിതാ കമ്മിഷന് അധ്യക്ഷയായി എം.സി ജോസഫൈന് ചുമതലയേറ്റു. ഇന്നലെ പട്ടം പി.എം. ജിയിലെ കമ്മിഷന് ആസ്ഥാന ഓഫിസില്‍ രാവിലെ പതിനൊന്നിനായിരുന്നു ചടങ്ങ്. പുതുതായി നിയമിതയായ കമ്മിഷന് അംഗം അഡ്വ. എം. എസ് താരയും ചുമതലയേറ്റു. സ്ത്രീകള്‍ക്ക് പ്രതീക്ഷയും സുരക്ഷയും നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ജോസഫൈന് പറഞ്ഞു.
ആരുടെയും സംരക്ഷണത്തിന് കാത്തുനില്‍ക്കാതെ സ്ത്രീകള്‍ സ്വയം മുന്നോട്ടു വരുന്ന പുതിയ കാലത്ത് അതിന് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കും. സ്ത്രീ സമൂഹവും വനിതാ സംഘടനകളും വനിതാ കമ്മിഷനില്‍ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്. കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിമിതിയും തടസമാകില്ലെന്നും ജോസഫൈന് പറഞ്ഞു.
ചെയര്പേഴ്സന് നല്കിയ സ്വീകരണയോഗത്തില്‍ കമ്മിഷന് അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഡോ. ലിസ്സി ജോസ്, ഡോ. ജെ പ്രമീളാ ദേവി, അഡ്വ. എം.എസ് താര, മെമ്പര്‍ സെക്രട്ടറി കെ ഷൈലശ്രീ എന്നിവര്‍ സംബന്ധിച്ചു. ഡയറക്ടര്‍ വി.യു കുര്യാക്കോസ് സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സുനില്‍ ഹസന് നന്ദിയും പറഞ്ഞു.
ചുമതലയേറ്റ കമ്മിഷന് അധ്യക്ഷക്ക് ആശംസയര്‍പ്പിക്കാന്‍ ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ, തിരുവനന്തപുരം കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ജനപ്രതിനിധികള്‍, ജനാധിപത്യ മഹിളാ അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങി ഒട്ടേറെപേര്‍ എത്തിയിരുന്നു. തുടര്‍ന്ന് കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈനും അംഗങ്ങളും മന്ത്രി കെ.കെ ഷൈലജയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."