ഇറാന്‍ ഹാജിയുടെ ബ്രയിന്‍ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് സഊദി മെഡിക്കല്‍ സംഘം
മക്ക ഹജ്ജിനെത്തിയ ഇറാന്‍ തീര്‍ത്ഥാടകന്റെ ബ്രെയിന്‍ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തു സഊദി ഡോക്ടര്‍ സംഘം. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് കാഴ്ച ശക്തി പോലും നഷ്ടമായ ഇറാന്‍ തീര്‍ത്ഥാടകന്‍ മുഹ്ദി മുഈനിന്റെ തലയിലെ ട്യൂമര്‍ ആണ് സഊദി ഡോക്ടര്‍ സംഘം വിജയകമായി നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം തീര്‍ത്ഥാടകന്റെ കാഴ്ച്ച ശക്തിയും തിരിച്ചു കിട്ടിയിട്ടുണ്ട്. മക്ക കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് വ്യജയകരമായി ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.
തീര്‍ത്ഥാടകന്റെ പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ചതോടെയാണ് കാഴ്ച ശക്തിക്ക് ക്ഷയം സംഭവിച്ചത്. അതിശക്തമായ തലവേദനയും ഇദ്ദേഹം നേരിട്ടിരുന്നു. തുടര്‍ന്ന് ഇത് അസഹ്യമായതോടെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന വേളയില്‍ ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് പാടെ അടഞ്ഞ സ്ഥിതിയിലായിരുന്നു. ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നതെന്നു ശസ്ത്രക്രിയ സംഘത്തിലെ ഡോ: സുല്‍ത്താന്‍ അല്‍ സയറാനി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മൂന്ന് ദിവസത്തെ പരിശോധനകള്‍ക്കും റെസ്റ്റുകള്‍ക്കും ശേഷമാണു ട്യൂമര്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുങ്ങിയത്. ഭാര്യക്കും സഹോദരിക്കുമൊപ്പമെത്തിയ മുഈന്‍ ആദ്യം ഇക്കാര്യത്തില്‍ മടി കാണിച്ചെങ്കിലും പിന്നീട് സഊദി ഡോക്ടര്‍മാരെ വിശ്വാസത്തിലെടുക്കുകയും ഇവിടെ വെച്ച് തന്നെ ശസ്ത്രക്രിയക്ക് സമ്മതിക്കുകയുമായിരുന്നുവന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ: കമാല്‍ നാഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."