രണ്ടാം ടെസ്റ്റ് ഇന്നു മുതല്‍: പരമ്പര പിടിക്കാന്‍ ഇന്ത്യ
ഹൈദരാബാദ്: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങും. രാവിലെ 9.30 മുതല്‍ ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ വിന്‍ഡീഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം ടെസ്റ്റിലും ജയം തുടര്‍ന്ന് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം തന്നെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ കളിച്ച അതേ ടീമിനെത്തന്നെയാണ് രണ്ടാം ടെസ്റ്റിനും പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യ ടെസ്റ്റിലെ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. മൂന്നു ദിവസം കൊണ്ടായിരുന്നു വിന്‍ഡീസിന്റെ കഥകഴിച്ച് ജയവുമായി ഇന്ത്യ മടങ്ങിയത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഫീല്‍ഡിങ്ങിലും തിളങ്ങാനുള്ള പരിശീലനത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഇന്ത്യയുടെ സ്ലിപ്പ് ഫീല്‍ഡിങ്ങിലെ പിഴവുകള്‍ മറികടക്കാന്‍ ഇന്ത്യന്‍ ടീം മെഷീനിന്റെ സഹായത്തോടെ പരിശീലനം നടത്തി. സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മെഷീന്‍ ഉപയോഗിച്ചായിരുന്നു ടീം പരിശീലനം നടത്തിയത്. ഇംഗ്ലണ്ടണ്ടിലും മറ്റും നടന്ന പരമ്പരയില്‍ നിരന്തരം സ്ലിപ്പ് ക്യാച്ചുകള്‍ വിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ഇത് പരിഹരിക്കാനുള്ള മാര്‍ഗമായിട്ടാണ് സ്ലിപ്പില്‍ മെഷീല്‍ ഉപയോഗിച്ച് പരിശീലനം നടത്തിയത്. പൃഥ്വി ഷാ, വിരാട് കോഹ്‌ലി, ജഡേജ എന്നിവരുടെ മികച്ച ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ലോകേഷ് രാഹുല്‍ ഓപണറായി ഉണ്ടായിരുന്നെങ്കിലും പൂജ്യനായി പുറത്താവുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ രാഹുല്‍ ക്രീസില്‍ ഉറച്ചു നിന്നാല്‍ ഇന്ത്യക്ക് മികച്ച തുടക്കം പ്രതീക്ഷിക്കാം.
രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പൊരുതാന്‍ പോലുമാവാതെയാണ് വിന്‍ഡീസ് കീഴടങ്ങിയത്. ബാറ്റിങിലും ബൗളിങിലും വിന്‍ഡീസ് സമ്പൂര്‍ണ പരാജയമായി മാറി. രണ്ടണ്ടാംടെസ്റ്റില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് അവര്‍ ഇറങ്ങുക. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടണ്ടു മാറ്റങ്ങളുമായിട്ടാണ് വിന്‍ഡീസെത്തുന്നത്. ജാസണ്‍ ഹോള്‍ഡറും കെമര്‍ റോച്ചുമാണ് പുതുതായി ടീമിലെത്തിയിട്ടുള്ളത്.
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, പ്രിഥ്വ ഷാ, കെ. എല്‍ രാഹുല്‍, അജിങ്ക്യാ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."