വാര്‍ഷിക പൊതു സമ്മേളനവും കുടുംബസംഗമവും
ശ്രീകാര്യം: മണ്ണന്തല ആനന്ദവല്ലീശ്വരം റസിഡന്റ് അസ്സോസിയേഷന്റെ പതിനാറാമത് വാര്‍ഷിക പൊതു സമ്മേളനവും കുടുംബസംഗമവും മണ്ണന്തല ഗവണ്മെന്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് എം. തുളസീധരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ എന്‍. അനില്‍കുമാര്‍, വി. കൃഷ്ണന്‍കുട്ടി നായര്‍, കോറം ജനറല്‍ സെക്രട്ടറി ബി. സുധാകരകുറുപ്പ്, മണ്ണന്തല എസ്.എച്ച്.ഒ. അനൂപ്. എസ്, അസോസിയേഷന് രക്ഷാധികാരി എം.എം. നസീര്‍, മണ്ണന്തല ഗവ. ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും, സര്‍വ്വീസില്‍ നിന്നും വിരമിച്ച പി. പ്രദീപ് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ പ്രസിഡന്റായി പി.ഒ. രാജന്, വൈസ് പ്രസിഡന്റുമാരായി കെ.എസ്. സജീവ്, റ്റി. ശശികല, സെക്രട്ടറി എം.വി. ഹരികുമാര്‍, ജോയിന്റ് സെക്രട്ടറിമാരായി എസ്. ശ്യാംകുമാര്‍, സി. സജീവ് കുമാര്‍, ട്രഷറര്‍ പ്രേംകുമാര്‍. ജി. എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."