വടകര തീരത്ത് കടലാക്രമണം രൂക്ഷം; ആളുകളെ മാറ്റിത്താമസിപ്പിച്ചു
വടകര: വടകരയിലെ തീര പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. പാണ്ടികശാല വളപ്പ്, മുകച്ചേരി, അഴിത്തല, കൊയിലാണ്ടിവളപ്പ്, ആവിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് വടകരയിലെ തീര പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായത്. തുടര്‍ന്ന് കടലിനോട് ചേര്‍ന്ന് താമസിക്കുന്നവരെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റുകയായിരുന്നു. ഇന്നലെ പകലും കടല്‍ പ്രക്ഷുബ്ധമായിരുന്നു.
പാണ്ടികശാല വളപ്പ് കണിയാങ്കണ്ടി മമ്മു, ആങ്ങാട്ട അഷ്‌റഫ്, മുട്ടത്ത് സൈനബ, പാണ്ടികശാല ബീവി, പൊയിലോത്ത് മൈമു, ആവിക്കല്‍ സഫ്‌നാസ്, ചെറിയവടയന്‍ സറീന, ആവിക്കല്‍ സിറാജ്, തയ്യത്താങ്കണ്ടി അബൂബക്കര്‍, വീരഞ്ചേരി അബ്ദുറഹിമാന്‍, കുറുക്കോത്ത് സൈനബ, തരക്കാരത്തി സുബൈദ, തരക്കാത്തി സുനീറ, മുക്രിവളപ്പില്‍ കുഞ്ഞായിശ, പയശ്ശി അയോമ, നാറാത്ത് സുഫൈദ് എന്നിവരുടെ വീടുകള്‍ കടലാക്രണ ഭീഷണിയിലാണ്.
മുകച്ചേരിഭാഗത്ത് വണ്ണോത്ത് വാതുക്കല്‍ മമ്മത്, കാന്തിലോട്ട് കുനുമാച്ച, സഫിയ വീരഞ്ചേരി, കുല്‍സു ബീമാന്‍, പൂമാന്‍പുതിയ പുരയില്‍ നഫീസ, കുഞ്ഞലീമ്മ രയരോത്ത്, സൈന പാണ്ടികശാല, ബീവി മുരിക്കോളി, സൈനബ പുതിയപുരയില്‍, സഫിയ നിട്ടൂര്‍വളപ്പില്‍, കുഞ്ഞീബി കാന്തിലോട്ട് നിട്ടൂര്‍ വളപ്പില്‍, ഹൈറുന്നിസ ചേരിക്കണ്ടി തുടങ്ങിയവരുടെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്.
ആവിക്കല്‍ റഹ്മത്ത് ആവിക്കല്‍ വളപ്പില്‍, സക്കീന ആവിക്കല്‍ വളപ്പില്‍ എന്നിവരുടെ വീടുകള്‍ക്കും പ്രശ്‌നമുണ്ട്. കടലാക്രമണം നടന്ന പ്രദേശങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.സഫിയ, പി.കെ ജലാല്‍, മുഹമ്മദ് റാഫി, കെ.എം ബുഷ്‌റ എന്നിവരെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."