പഠനത്തിനൊപ്പം വായനയും ശീലമാക്കണം: ഋഷിരാജ് സിങ്
വെഞാറമൂട്.വിദ്യാര്‍ഥികള്‍ പഠനത്തിനൊപ്പം വായനയും ശീലമാക്കണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. നെല്ലനാട് പഞ്ചായത്തുതലപ്രവേശനോത്സവം ആലന്തറ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ നല്‍കിയ ഓലത്തൊപ്പി ധരിച്ച് അക്ഷരദീപം തെളിച്ചാണ് ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.പഠനസമയം കഴിഞ്ഞാല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം തന്നെ നന്നായി കളിക്കാനും സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഉപയോഗം ഉപേക്ഷിക്കണമെന്നും ഉന്നത പഠനസമയങ്ങളില്‍ മാത്രം വിദ്യാര്‍ഥികള്‍ മൊബൈല്‍
ഉപയോഗിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രതാരം ബാലാജി മുഖ്യാഥിതിയായി. ചലച്ചിത്രതാരം നോബി എന്‍ എസ്.എസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ് അധ്യക്ഷനായി. എം .എസ് ഷാജി, പ്യരേലാല്‍, വേണു ഗോപാല്‍, മക്കാം കോണം ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."