ദേശീയപാതയോരത്ത് കൂട്ടിയിട്ട മരത്തടികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
കുന്ദമംഗലം: ദേശീയ പാത 766 ല്‍ കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം കൂട്ടിയിട്ട മരത്തടികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
കഴിഞ്ഞ ജൂണ്‍ ആദ്യമാണ് തീയേറ്റതിന് സമീപത്തെ വന്‍മരം കടപുഴകി വീണത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി മരത്തടി റോഡരികില്‍ കൂട്ടിയിട്ടു. ദേശീയ പാതയിലുള്ള മരം എടുത്തുമാറ്റാന്‍ ലേലം നടത്തുന്നതിന് വേണ്ടി മരത്തിന്റെ വില നിശ്ചയിച്ച് നല്‍കാന്‍ ജൂണ്‍ 21ന് തന്നെ ദേശീയ പാത വിഭാഗം വനം വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇതുവരെ വില നിശ്ചയിച്ച് നല്‍കിയില്ലെന്ന് ദേശീയ പാത അധികൃതര്‍ പറയുന്നു. ഇതിനിടയില്‍ കടപുഴകി വീണ മരത്തിന് സമീപമുള്ള തണല്‍ മരത്തിന്റെ ചില്ലകള്‍ അപകടം ഒഴിവാക്കുന്നതിന് വേണ്ടി ദേശീയ പാത വിഭാഗം മുറിച്ചു മാറ്റി. ഈ ചില്ലകളും ഇവിടെ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന്റെ വില നിശ്ചയിച് നല്‍കാനും ആഗസ്റ്റ് എട്ടിന് അപേക്ഷയും വനം വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. സ്ഥിരം അപകട മേഖലയായ ഇവിടെ മരത്തടികള്‍ കൂടി കൂട്ടിയിട്ടതോടെ അപകട ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മീനുമായി പോയ ടെമ്പോ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."