HOME
DETAILS

ചരിത്രമായി ജിദ്ദ കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ പരേഡ്

  
backup
August 05 2019 | 10:08 AM

kmcc-hajj-volountheer-parade

 

ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന മുദ്രാവാക്യവുമായി ഹജ്ജ് സേവനത്തിന് തയ്യാറെടുത്ത ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുക്കപെട്ട 1500 വളണ്ടിയര്‍മാരുടെ അവസാന ഘട്ട പരിശീലന ക്യാമ്പില്‍ പച്ച യൂണിഫോം അണിഞ്ഞ സന്നദ്ധ സേവകരുടെ പട്ടാള ചിട്ടയോടെയുള്ള മാര്‍ച്ച് പാസ്സും പരേഡും പ്രവാസ ലോകത്തിന് തന്നെ കൗതുകമായി.
നാട്ടിലെ പല യുവജന സംഘടനകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ഗൗരവതരവും സൃഷ്ടിപരവും ശാസ്ത്രീയവുമായ കര്‍മ്മ പദ്ധതിയാണ് സന്നദ്ധ സേവന രംഗത്ത് കെഎം.സി.സി നടപ്പാക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു ഇന്നലെ പ്രവാസി ജിദ്ദ യെ വിസ്മയിപ്പിച്ച ജിദ്ദ കെഎം.സി.സിയുടെ ഹജ്ജ് വളണ്ടിയര്‍ മഹാസംഗമം. ട്രൈ നറായ ഡോ.സുലൈമാന്‍ മേല്‍പത്തൂര്‍ സംസാരിച്ചു.

സഊദി കെ.എം.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള മഹാ സംഗമം ഉല്‍ഘാടനം ചെയ്തു. മിനയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായ് ജിദ്ദയില്‍ നിന്നടക്കം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000 കെ.എം.സി.സി വളണ്ടിയര്‍മാര്‍ അണിനിരക്കുമെന്നും എല്ലാ ഭാഗങ്ങളിലും പരിശീലനം പൂര്‍ത്തിയാല്‍തായും ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ ഹാജിമാര്‍ക്ക് കഞ്ഞിയും അച്ചാറും വിതരണം ചെയ്യുമെന്നും സൗദി ഹജ്ജ് മന്ത്രാലയവും ഇന്ത്യന്‍ ഹജ് മിഷനുമായും മുത്വവ ഫുകളുമായും സഹകരിച്ചാണ് കെ.എം സി സി പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ധേഹം പറഞ്ഞു.

 

ജിദ്ദ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് വി.പി.മുസ്തഫ, അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗത പ്രസംഗം നടത്തി. റാഷിദ് ഗസ്സാലി സേവകന്റെ മനസ്സും ശരീരവും എന്ന വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ ഷാജിദ് ബാബു മെഡിക്കല്‍ ക്ലാസിന് നേതൃത്വം നല്‍കി. മുസ്തഫ ഗാന്‍ മഹാരാഷ്ട്ര ഉറുദു ക്ലാസ് അവതരിപ്പിച്ചു. കെഎം.സി.സി നാഷണല്‍വളണ്ടിയര്‍ ക്യാപ്റ്റന്‍ ഉമ്മര്‍ അരിപ്രാമ്പ്ര മിന മേപ് റീഡിംഗിന് നേതൃത്വം നല്‍കി.

 

ജിദ്ദ ജനറല്‍ ക്യാപ്റ്റന്‍ ശിഹാബ് താമരക്കുളം മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി. അഫ്‌സല്‍ നാറാണത്ത് അത്യാഹിതം വരുമ്പോള്‍ വളണ്ടിയര്‍ സ്വയം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അവതരിപ്പിച്ചു. വി.പി മുഹമ്മദലി, എന്‍ മുഹമ്മദ്, കുഞ്ഞിമോന്‍ കാക്കിയ, പി.എം.അബ്ദുല്‍ ഹഖ് മദീന, മുജീബ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സി കെ റസാഖ് മാസ്റ്റര്‍ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. സയിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, വി.പി അബ്ദുറഹ്മാന്‍, പി.സി എ റഹ്മാന്‍, ഇസ്മായീല്‍ മുണ്ടക്കുളം, ലത്തീഫ് മുസ്ല്യാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ച്ചിങ്ങല്‍, അബ്ദുള്ള പാലേരി, എ.കെ.ബാവ ,ഷൗക്കത്ത് ഞാറക്കോടന്‍, അസീസ് കോട്ടോപാടം, സി.സി കരീം, സി.കെ.അബ്ദുറഹ്മാന്‍, നാസര്‍ വെളിയംകോട്, മജീദ് പുകയൂര്‍ ഗഫൂര്‍ പട്ടിക്ക് മജീദ് അരിമ്പ്ര, നാസര്‍ എടവനക്കാട്, എസ് എല്‍ പി.മുഹമ്മദ് കുഞ്ഞി, നാസര്‍ ഒളവട്ടൂര്‍, ഹബീബ് കല്ലന്‍, വി.പി ഉനൈസ്, മജീദ് ഷൗണൂര്‍ എന്നിവര്‍ മഹാസംഗമത്തിന് നേതൃത്വം നല്‍കി. പരിപാടിയില്‍ സൗദിയിലെ മക്ക മേഖലയില്‍ നടത്തിയ വിശുദ്ധ ഖുര്‍ആന്‍ മനഃ പാഠമാക്കല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യക്കാരനായ അബ്ദുല്ല അബ്ദുല്‍ മതീന് ഉസ്മാനി ഖിറാത്ത് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago