
കിതച്ചൊഴുകി ഇരുവഴിഞ്ഞിപ്പുഴ; ആരു കേള്‍ക്കും ഈ രോദനം ?
ആഷിഖ് അലി ഇബ്രാഹിം
മുക്കം: ഏറെ ദയനീയമാണ് ചാലിയാറിന്റെ പ്രധാന പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ അവസ്ഥ. ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസും നിരവധി വിനോദസഞ്ചാര സാധ്യതകള്‍ നിലനില്‍ക്കുന്നതുമായ ഇരുവഴിഞ്ഞിപ്പുഴ ഇന്ന് അതിജീവനത്തെ കൊതിക്കുകയാണ്. നിരന്തരമായ ചൂഷണങ്ങളും കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും അധികൃതരുടെ അവഗണനകളും പുഴയുടെ സ്വാഭാവിക തനിമയെ നശിപ്പിച്ചിരിക്കുന്നു. കോടഞ്ചേരി പഞ്ചായത്തിലെ വെള്ളരിമലയില്‍നിന്ന് ഉത്ഭവിച്ച് തിരുവമ്പാടി, മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്ടില്‍ വച്ചാണ് ഇരുവഴിഞ്ഞിപ്പുഴ ചാലിയാറില്‍ ചേരുന്നത്. മലയാളത്തിലെ വിഖ്യാത സാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട്ടിന്റെ ആദ്യ നോവലായ 'നാടന്‍ പ്രേമ' മടക്കം നിരവധി സാഹിത്യകലാ സൃഷ്ടികള്‍ക്ക് ഇതിവൃത്തമായ ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കണമെന്ന മുറവിളികള്‍ക്ക് കാലങ്ങളോളം പഴക്കമുണ്ട്.
മുന്‍പ് വ്യാപകമായി നടന്ന അനധികൃത മണലൂറ്റ് മൂലം ഇരുവഴിഞ്ഞി പ്പുഴയുടെ സ്വാഭാവിക നീരൊഴുക്കില്‍ വ്യതിയാനം സംഭവിച്ചിരുന്നു. ആയിരക്കണക്കിനു കിണറുകള്‍ അടക്കമുള്ള ജലസംഭരണികളുടെ മുഖ്യസ്രോതസായ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരോ മാറ്റവും നിരവധി കുടുംബങ്ങളെയാണ് നേരിട്ടുബാധിക്കുന്നത്. വേനല്‍ക്കാലത്തുപോലും സമൃദ്ധമായി ഒഴുകിയിരുന്ന പുഴ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ പുഴയില്‍ അസാധാരണമാംവിധം ജലനിരപ്പു താഴ്ന്നത് ജനങ്ങളെ വലിയ രീതിയില്‍ ആശങ്കപ്പെടുത്തിയിട്ടുണ്ട്. എന്നാലും 'എന്റെ സ്വന്തം ഇരുവഞ്ഞി' കൂട്ടായ്മ പോലെയുള്ള നിരവധി സന്നദ്ധസംഘടനകളും വിദ്യാര്‍ഥികളും പരിസ്ഥിതിപ്രവര്‍ത്തകരും ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുന്നത് വലിയ പ്രതീക്ഷയാണു നല്‍കുന്നത്.
അവബോധമില്ലായ്മ പ്രധാന പ്രശ്‌നം
ശക്തമായ ബോധവല്‍ക്കരണങ്ങളുടെ അഭാവവും പുഴസംരക്ഷണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതും ചൂഷണങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു. ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് 2017, 1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമനടപടി സ്വീകരിക്കാം. എന്നാല്‍ ഇതു പലപ്പോഴും പ്രഹസനമാകാറാണു പതിവ്. മുക്കം നഗരത്തിലെ കോഴിവേസ്റ്റ് അടക്കമുള്ള ഭൂരിഭാഗം മാലിന്യങ്ങളും തള്ളുന്നത് ഇരുവഴിഞ്ഞിപ്പുഴയിലേക്കാണ്. ഒപ്പം ഗാര്‍ഹിക മാലിന്യങ്ങളും വ്യാപകമായി തള്ളുന്നുണ്ട്. ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കിയാല്‍ പുഴകളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് കുറയുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
അതുപോലെ അനധികൃത മണലൂറ്റിനും നിയന്ത്രണം വേണം. പുഴ സംരക്ഷണമെന്നത് സ്വന്തം കടമയാണെന്ന തിരിച്ചറിവ് ഓരോ മനുഷ്യരിലും വന്നുചേരുമ്പോഴേ ഇതുസംബന്ധമായി നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായും ലക്ഷ്യം നേടുകയുള്ളൂ എന്നും പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു.
കരയിടിച്ചില്‍ വലിയ വെല്ലുവിളി
പ്രളയാനന്തരം ഇരുവഴിഞ്ഞിപ്പുഴ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാപകമായി കര ഇടിഞ്ഞതാണ്. ചില സ്ഥലങ്ങളില്‍ പത്തു മീറ്ററോളം വരെ ഭൂമി പുഴയില്‍ പതിച്ചിട്ടുണ്ട്. അതിനാല്‍ പുഴയുടെ തീരങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇനി പ്രധാനം. അതിന് അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും കര്‍ശനമായി വിലക്കണം. തൊഴിലുറപ്പ് തൊഴിലാളികളെയും വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെയും സന്നദ്ധസംഘടനകളെയും ഉപയോഗിച്ചുകൊണ്ട് മണ്ണൊലിപ്പ് തടയുന്ന പുഴമഞ്ഞി പോലെയുള്ള മരങ്ങള്‍ പുഴയുടെ തീരങ്ങളില്‍ വച്ചുപിടിപ്പിക്കണം.
കയര്‍ഭൂവസ്ത്രം സ്ഥാപിക്കുന്നതിനും ആവശ്യമായ ഇടങ്ങളില്‍ കല്ലുകൊണ്ട് കെട്ടി സംരക്ഷിക്കുന്നതിനും നടപടി വേണം. പുഴയുടെ നൂറുമീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തോണിയാത്ര നടത്തി ഇരുവഴിഞ്ഞിപ്പുഴ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കിയിരുന്നു. ഇത് മറ്റു തദ്ദേശസ്ഥാപനങ്ങളും മാതൃകയാക്കണമെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
പുഴസംരക്ഷണത്തിന് മുന്നിട്ടിറങ്ങാം
മാസങ്ങള്‍ക്കു മുന്‍പുണ്ടായ പ്രളയത്തിനു ശേഷം ഇരുവഴിഞ്ഞിപ്പുഴ അതിന്റെ സ്വാഭാവികത വീണ്ടെടുത്തതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മണലൂറ്റ് മൂലം രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ അടയുകയും മാലിന്യങ്ങള്‍ പരമാവധി ഒഴുകിപ്പോയിരിക്കുകയും ചെയ്തിട്ടുണ്ട്. അടിത്തട്ടിലെ ചെളിയും മണ്ണും ഒലിച്ചുപോയി പകരം സംഭരണശേഷി കൂടിയ മണല്‍ വന്നടിഞ്ഞു.
ഇതു പുഴയെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല അവസരമാണെന്ന് എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ ചെയര്‍മാന്‍ പി.കെ.സി മുഹമ്മദ് പറയുന്നു. ഇനി വേണ്ടത് ജനകീയ കൂട്ടായ്മകളിലൂടെ ഇടപെടലുകള്‍ നടത്തുക എന്നതാണ്.
തദ്ദേശ സ്ഥാപനങ്ങളെ മാത്രം ആശ്രയിച്ചതുകൊണ്ട് കാര്യമില്ലെന്നും പുഴയെ ഓരോ ഭാഗങ്ങളായി വിഭജിച്ച് ആ നാട്ടിലെ സന്നദ്ധസംഘടനകളെ അതിന്റെ സംരക്ഷണം ഏല്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. പുഴയും മനുഷ്യനും തമ്മിലുള്ള ഇടപെടലുകള്‍ സജീവമാക്കാന്‍ കുളിക്കടവുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടുതലും ആശ്രയിക്കുന്നത് പുഴകളെയാണ്. പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ച് ഇത്തരം പ്രവണതകള്‍ തടയണം.
പാലങ്ങള്‍ ഉള്ളിടത്താണ് കൂടുതലായും വാഹനങ്ങളിലും മറ്റുമായെത്തി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് എന്നതിനാല്‍ ഇവിടങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണം. സ്‌കൂളുകള്‍, ഗ്രാമസഭകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അങ്ങാടികള്‍, പൊതുഇടങ്ങള്‍ എന്നിവയെല്ലാം കേന്ദ്രീകരിച്ച് പുഴ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം-അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു
Kerala
• a day ago
പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• a day ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• a day ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• a day ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• a day ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• a day ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• a day ago
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
uae
• a day ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• a day ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• a day ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• a day ago
സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 2 days ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 2 days ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 2 days ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 2 days ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 2 days ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• 2 days ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 2 days ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 2 days ago
27കാരന് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• 2 days ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 2 days ago