HOME
DETAILS

റൂറല്‍ പൊലിസ് ജില്ലയില്‍ 539 പിടികിട്ടാപുള്ളികള്‍ അറസ്റ്റില്‍

  
Web Desk
June 02 2017 | 02:06 AM

%e0%b4%b1%e0%b5%82%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


  കൊട്ടാരക്കര:  റൂറല്‍ ജില്ലാ പൊലിസ് നടത്തിയ പ്രത്യേക പരിശോധനയില്‍ ദീര്‍ഘകാലമായി ഒളിവിലായിരുന്ന 539 പിടികിട്ടാപുള്ളികള്‍ അറസ്റ്റിലായതായി റൂറല്‍ ജില്ലാ പൊലിസ് മേധാവി എസ് സുരേന്ദ്രന്‍  അറിയിച്ചു. ഒരു മാസക്കാലമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയും കുറ്റവാളികള്‍ പിടിയിലായത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം, അബ്കാരി, മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കേസായ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളാണിവര്‍.
10 വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധി കുറ്റവാളികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. പൊതുജന സമാധാനത്തിന് തടസ്സം നില്‍ക്കുന്നവരെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും നിരന്തരം നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനുമായി റൂറല്‍ ജില്ലയില്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നടത്തുന്നതിലേക്കായി ഒരു സബ് ഇന്‍സ്‌പെക്ടറുടെ ചുമതലയില്‍ 10 അംഗ പൊലിസ് സംഘത്തെ വിദഗ്ധ പരിശീലനം നല്‍കി നിയോഗിച്ചു. കൊട്ടാരക്കര ഡി.വൈ.എസ്.പി ബി കൃഷ്ണകുമാര്‍, പുനലൂര്‍ എ.എസ്.പി ഡോ. കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  3 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  3 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  3 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  3 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  3 days ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  3 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  3 days ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  3 days ago