തേനാരി ശ്രീരാമ തീര്‍ഥ ക്ഷേത്രം പിതൃ തര്‍പ്പണത്തിനൊരുങ്ങി
എലപ്പുള്ളി: കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനായി തേനാരി ശ്രീരാമതീര്‍ത്ഥ ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീര്‍ത്ഥത്തെ ആരാധിക്കുന്ന ഭാരതത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.
സീതാന്വേഷണകാലത്ത് മദ്ധ്യാരണ്യത്തിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് പിതാവ് ദശരഥന്റെ അകാല വിയോഗം രാമലക്ഷ്മണന്മാര്‍ അറിയുന്നത്.
പിതൃതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് മോക്ഷം നല്‍കിയതിനാല്‍ ഈ തീര്‍ത്ഥക്കരയില്‍ പിതൃതര്‍പ്പണം നടത്തിയാല്‍ ജന്മാന്തരങ്ങളായുള്ള പിതൃദോഷം വിട്ടൊഴിയുമെന്നാണ് വിശ്വാസം.
കാലങ്ങളായി ഭക്തര്‍ ഈ തീര്‍ത്ഥക്കരയില്‍ പിതൃദോഷ നിവാരണത്തിനായി ബലിതര്‍പ്പണം നടത്തി വരുന്നു.
തന്റെ ദൃഷ്ടിയുള്ള സമയത്താണ് ദശരഥന് പുത്രവിയോഗം ഉണ്ടാവാനുള്ള ശാപമേല്‍ക്കുന്നത്. എന്നതിനാല്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍, ഉണ്ടായ എല്ലാ ദുഃഖങ്ങള്‍ക്കും കാരണം താനാണെന്ന് പശ്ചാത്തപിച്ച് ഈ തീര്‍ത്ഥത്തില്‍ കുളിക്കുന്നവര്‍ക്ക് ശനിയുടെ ദോഷം അകന്നുപോകുമെന്ന് അനുഗ്രഹിക്കുകയും തന്റെ വാഹനമായ കാക്കയെ ഈ തീര്‍ത്ഥക്കരയില്‍ കാവല്‍ നിര്‍ത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രക്കമ്മിറ്റി ചെയര്‍മാന്‍ എ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."