HOME
DETAILS

നികുതി വര്‍ധന; ഫറോക്ക് നഗരസഭ യോഗത്തില്‍ യു.ഡി.എഫ് പ്രതിഷേധം

  
Web Desk
October 12 2018 | 03:10 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%ab%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%97

ഫറോക്ക് : മാനദണ്ഡങ്ങള്‍ പാലിക്കാതെ നികുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഫറോക്ക് നഗരസഭ കൗണ്‍സില്‍ യോഗം യു.ഡി.എഫ് പ്രതിനിധികള്‍ സതംഭിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ്‌ചെയര്‍മാന്‍, സെക്രട്ടറിയടക്കമുളളവരെ മണിക്കൂറുകളോളം കൗണ്‍സില്‍ ഹാളില്‍ തടഞ്ഞുവെച്ചു. കൗണ്‍സില്‍ യോഗത്തിനിടെ എല്‍.ഡി.എഫ്,യു.ഡി.എഫ് പ്രതിനിധികള്‍ തമ്മിലുണ്ടായ വാക്‌പോര് കയ്യാങ്കളിയിലേക്ക് നിങ്ങി. ഒടുവില്‍ പൊലിസെത്തി കൗണ്‍സിലര്‍മാരെ മാറ്റിയതോടെയാണ് സംഘര്‍ഷം ഒഴിവായത്. ഫറോക്ക് നഗരസഭയില്‍ നികുതി വര്‍ധനവിനുളള കരട് പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധിപ്പിക്കുന്നതിന് തീരുമാനമെടുത്തത്. നിലവില്‍ വീടുകള്‍ക്ക് ചതുരശ്ര മീറ്ററിന് 6 രൂപയുളളത് ഒമ്പതാക്കി ഉയര്‍ത്താനാണ് കരടറിങ്ങിയത്. ബഹുജന സംഘടനകള്‍ ഇതിനെതിരെ പരാതി നല്‍കിയെങ്കിലും ഇവരോട് അഭിപ്രായങ്ങള്‍ ആരായാതെയാണ് നികുതി 8 രൂപയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുനിസിപ്പാലിറ്റി ചട്ടം നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തു വന്നത്.
നേരത്തെ നഗരസഭ യു.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ 2016 ല്‍ വാണിജ്യാവശ്യത്തിനുളള കെട്ടിടങ്ങളുടെ നികുതി വര്‍ധിപ്പിക്കാനും ഗാര്‍ഹിക ആവശ്യത്തിനു 6 രൂപയില്‍ നിലനിര്‍ത്താനും തീരുമാനിച്ചിരുന്നു. നുകുതി വര്‍ധനവിനു ഒരു തവണ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞേ വീണ്ടും നികുതി കൂട്ടാന്‍ പാടുളളുവെന്നാണ് ചട്ടം. എന്നാല്‍ 2016ലെ തീരുമാനം റദ്ദ് ചെയ്യാന്‍ പോലും മുതിരാതെയാണ് എല്‍.ഡി.എഫ് ഭരണ സമിതി നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. അതില്‍ പിന്നോക്ക മേഖലക്കു കിട്ടേണ്ട ആനുകൂല്യങ്ങളും ഭരണ സമിതി എടുത്തു കളഞ്ഞു. നികുതി വര്‍ധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ചെയര്‍പേഴ്‌സണും സെക്രട്ടറിക്കും കഴിയാതെ വന്നതോടെയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്. നീക്കത്തില്‍ നിന്നു പിന്മാറണമെന്നു ആവശ്യപ്പെട്ടു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രവാക്യം വിളിച്ചു. ബഹളത്തിനിടെ അജണ്ടകള്‍ ചര്‍ച്ച കൂടാതെ പാസാക്കി യോഗം പിരിച്ചു വിട്ട് നഗരസഭാധ്യക്ഷയും സെക്രട്ടറിയും പോകാനൊരുങ്ങിയപ്പോള്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിക്കുകയായിരുന്നു. മുദ്രാവാക്യവുമായി കൗണ്‍സില്‍ ഹാളിന്റെ കവാടത്തില്‍ നിലയുറപ്പിച്ച യു.ഡി.എഫ് പ്രതിനിധികളെ ഫറോക്ക് പൊലിസെത്തിയാണ് നീക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഫറോക്ക് ടൗണില്‍ പ്രകടനം നടത്തി. പി. ആസിഫ്, വി. മുഹമ്മദ് ഹസ്സന്‍, കെ.എ വിജയന്‍, കെ.പി സുബൈര്‍, ബീരാന്‍ വേങ്ങാട്ട്, എം. ബാക്കിര്‍, ഷംസീര്‍ പാണ്ടികശാല, പി.കെ ഷബീറലി, റഹൂഫ് പുറ്റെക്കാട്, ജംഷി പേട്ട, ജിത്തു ചുങ്കം, ഷാഫി പാണ്ടികശാല എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ അറേബ്യ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്

uae
  •  6 minutes ago
No Image

ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ

auto-mobile
  •  16 minutes ago
No Image

വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ

latest
  •  36 minutes ago
No Image

ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ

auto-mobile
  •  38 minutes ago
No Image

കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ

Kerala
  •  an hour ago
No Image

ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ

oman
  •  an hour ago
No Image

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ

Kerala
  •  an hour ago
No Image

ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 hours ago
No Image

മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  2 hours ago
No Image

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ 

Kerala
  •  2 hours ago


No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  3 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  3 hours ago
No Image

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

Saudi-arabia
  •  3 hours ago
No Image

ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്

International
  •  4 hours ago