പ്രകൃതിയെ പരിമിതമായി ഉപയോഗിക്കണം: കാനം രാജേന്ദ്രന്‍
പാലക്കാട്: പ്രകൃതിയെ മൂല്യവര്‍ധനവിന് ഉപയോഗിക്കുമ്പോള്‍ പരിമിതമായി മാത്രം ഉപയോഗിക്കണം എന്നാണ് എ.ഐ.ടി.യു.സിയുടെ നയമെന്ന് സി.പി .ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ പാലക്കാട് ധോണി ഫാമില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ഹരിത കളരി പരിസ്ഥിതി ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിന്റെ പ്രശ്‌നം എന്ന നിലയില്‍ പ്രകൃതിയെ ദുരപയോഗപ്പെടുത്തുന്നതാണ് ഇന്ന് നാം കണ്ടുവരുന്നത്.
മൂലധനം സംരക്ഷിക്കുന്നതിന് പ്രകൃതി ചൂഷണം ആകാം എന്ന വാദവും, മനുഷ്യന്റെ ആവശ്യത്തിനായി പ്രകൃതിയെ ഒരു കാരണവശാലും ചൂഷണം ചെയ്യരുത് എന്ന പ്രകൃതി മൗലികവാദികളുടെ അഭിപ്രായത്തോടും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയെ മൂല്യവര്‍ധനവിന് ഉപയോഗിക്കുമ്പോള്‍ മാത്രമാണ് തൊഴില്‍ ഉണ്ടാകുന്നത് എന്ന വസ്തുത നാം മറക്കരുത്. തൊഴിലാളികളും ജനങ്ങളും മുന്നിട്ടിറങ്ങിയാല്‍ മാത്രമെ കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കെതിരേയുള്ള ചെറുത്തു നില്‍പ്പ് പൂര്‍ത്തിയാകുകയുള്ളു. ഗ്രീസ്, ഫ്രാന്‍സ് എന്നിവിടങ്ങളിലുണ്ടായ നവ ലിബറല്‍ പോരാട്ടങ്ങള്‍ക്ക് എന്തു പറ്റി എന്ന് നാം കണ്ടറിഞ്ഞതാണ്.
എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലും വര്‍ക്കിങ് വിമന്‍സ് ഫോറം, വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന 'ഹരിതകളരി' ക്യാംപ് നടക്കുന്നത്. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. ഡോ ഷേര്‍ളി പി ആനന്ദ് മുഖ്യ അതിഥിയായി പങ്കെടുത്തു. വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ പ്രസിഡന്റ് കെ പി ശങ്കരദാസ് അധ്യക്ഷനായി.
ഡോ. സി.പി രാജേന്ദ്രന്‍, ഡോ കുശല രാജേന്ദ്രന്‍, അഡ്വ. രഞ്ജിത്ത് തമ്പാന്‍, പി ജെ ആന്റണി ക്ലാസെടുത്തു. കെ.സി ജയപാലന്‍ സ്വാഗതവും എസ് രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഇന്നു രാവിലെ തുടരുന്ന സെമിനാറില്‍ അഡ്വ. ഹരീഷ് വാസുദേവന്‍, ആര്‍ പ്രസാദ് ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."