സിഖ് വിരുദ്ധ കലാപം: ടൈറ്റ്‌ലറുടെ നുണപരിശോധനയില്‍ വിധി ഇന്ന്
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്‌ലറെ നുണപരിശോധന്ക്കു വിധേയനാക്കാന്‍ അനുവദിക്കണമെന്ന സി.ബി.ഐയുടെ ഹരജി ഡല്‍ഹി കോര്‍ട്ട് ഇന്ന് പരിഗണിക്കും. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസാണു കോടതി പരിഗണിക്കുന്നത്.
നേരത്തെ നുണപരിശോധനക്ക് വിധേയനാവാന്‍ ടൈറ്റ്‌ലര്‍ വിസമ്മതിച്ചിരുന്നു. 1984ലെ കലാപവുമായി ബന്ധപ്പെട്ടു മൂന്നു തവണ തന്നെ കുറ്റവിമുക്തനാക്കിയിരുന്നതാണെന്നും അദ്ദേഹം അഡീഷനല്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ നുണപരിശോധനക്ക് ഉപാധികളോടെ തയാറായ വിവാദ ആയുധ ഇടനിലക്കാരന്‍ അഭിഷേക് വര്‍മയും നുണപരിശോധനക്ക് വിധേയനായേക്കും. തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം ഉറപ്പു വരുത്തിയാല്‍ നുണപരിശോധനക്കു തയാറെന്ന് കലാപക്കേസിലെ ദൃക്‌സാക്ഷിയായ വര്‍മ കോടതിയെ മുന്‍പ് അറിയിച്ചിരുന്നു.
1984 നവംബര്‍ ഒന്നിനു നോര്‍ത്ത് ഡല്‍ഹിയിലെ ഗുരുദ്വാരയിലുണ്ടായ കലാപത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട കേസാണു കോടതിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."