HOME
DETAILS

ദുരിതാശ്വാസ ക്യാംപ് കെട്ടിടത്തിലെ ബില്ലടച്ചില്ല; കെ.എസ്.ഇ.ബി ഫ്യൂസ് ഊരി

  
backup
October 12 2018 | 04:10 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d

നിലമ്പൂര്‍: വൈദ്യുതി കുടിശിക അടക്കാന്‍ റവന്യൂ അധികൃതര്‍ തയാറാവാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി യതീംഖാന കെട്ടിടത്തിലെ ഫ്യൂസ് ഊരി.ചാലിയാര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപിന് വേണ്ടി നിലമ്പൂര്‍ യതീംഖാന വിട്ടുകൊടുത്തിരുന്നു. 14500 രൂപയാണ് വൈദ്യുതി ബില്‍. ഇത് ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചതുമുതലുള്ള കുടിശികയാണ്.
റവന്യൂ വകുപ്പാണ് അടക്കേണ്ടതെന്നിരിക്കേ യതീംഖാന അധികൃതര്‍ കെ.എസ്.ഇ.ബി ബില്ലടക്കണമെന്ന് കാണിച്ച് തങ്ങള്‍ക്ക് അപേക്ഷ നല്‍കിയില്ലെന്ന് കാണിച്ചാണ് തുക അടക്കാതിരുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഉരുള്‍പൊട്ടലിലും മലവെള്ളപാച്ചിലിലും കുടുങ്ങിയ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ക്യാംപ് വിട്ടു നല്‍കിയ യതീംഖാന അധികൃതരോടാണ് റവന്യൂ വകുപ്പ് മുഖം തിരിഞ്ഞു നില്‍ക്കുന്നത്.
അതിനിടെ പ്രളയ ദുരതത്തില്‍പ്പെട്ട കുടു:ബങ്ങള്‍ കഴിഞ്ഞിരുന്ന ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ക്യാംപിലേക്ക് വിവിധ സംഘടനകള്‍ സൗജന്യമായി നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ ഇതുവരേയും വിതരണം ചെയ്യാതെ ക്യാംപില്‍ കെട്ടി കിടന്ന് നശിക്കുന്നതായി പരാതിയുയര്‍ന്നു.
അരി, പഞ്ചസാര. വെളിച്ചെണ്ണ പയര്‍വര്‍ഗങ്ങള്‍, വിവിധയിനം പൊടികള്‍ ബിസ്‌ക്കറ്റുകള്‍, മസാല പൊടികള്‍ ഉള്‍പ്പെടെ 10 ടണിലേറെ ഭക്ഷ്യവസ്തുക്കളാണ് നശിക്കുന്നത്. മൈദ, റവ.ഗോതമ്പുപൊടികള്‍ എല്ലാം നശിച്ചു തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മാസം ക്യാംപില്‍ ഉണ്ടായിരുന്ന മുഴുവന്‍ കുടുംബങ്ങളും വാടക വീടുകളിലേക്കും വാടക ക്വാര്‍ട്ടേഴുകളിലേക്കും വീടുകളിലേക്കും കോളനികളിലേക്കുമായി മടങ്ങിയിരുന്നു.
ഭക്ഷ്യ സാധനങ്ങള്‍ വ്യാപാരികള്‍ക്ക് മറിച്ചുകൊടുത്തുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവയുടെ വിതരണം മുടങ്ങിയത്. മതില്‍ മൂല, ചെട്ടിയംപാറ, പ്ലാക്കല്‍ ചോല, വേങ്ങാട് കോളനികളിലെ 86 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളാണ് കൈമാറ്റം ചെയ്യാതെ നശിച്ചുകൊണ്ടിരിക്കുന്നത്. പെട്ടന്ന് വിതരണം ചെയ്തില്ലെങ്കില്‍ ഇത് പൂര്‍ണമായും നശിക്കുമെന്ന് ഉറപ്പാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago