മങ്കട മണ്ഡലത്തില്‍ 40 കേന്ദ്രങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി
മങ്കട: മണ്ഡലത്തില്‍ 40 കേന്ദ്രങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. 25 കേന്ദ്രങ്ങളില്‍ കൂടി പുതുതായി ലൈറ്റുകള്‍ക്ക് ഫണ്ട് നീക്കിവച്ചിട്ടുണ്ട്. പുഴക്കാട്ടിരി പഞ്ചായത്തിലെ രാമപുരം ബ്ലോക്ക് പടി, രാമപുരം 38, രാമപുരം കടുങ്ങപുരം ജങ്ഷന്‍, പാതിരമണ്ണ, കട്ടിലശ്ശേരി, മണ്ണുംകുളം, കടുങ്ങപുരം വില്ലേജ്പടി, കടുങ്ങപുരം സ്‌കൂള്‍പടി, പനങ്ങാങ്ങര ടൗണ്‍, കൂട്ടിലങ്ങാടി പഞ്ചായത്തിലെ കൊളപ്പറമ്പ്, ചെലൂര്‍, മെരുവിന്‍ കുന്ന് പരിസരം, കടവത്ത് ജങ്ഷന്‍, മൂര്‍ക്കനാട് പഞ്ചായത്തിലെ കുറുപ്പത്താല്‍, അമ്പലപ്പടി, പൊട്ടിക്കുഴി, പള്ളിപ്പടി, പള്ളിയാല്‍ കുളമ്പ്, കുറുവ പഞ്ചായത്തിലെ കെ.കെ അങ്ങാടി, പാങ്ങ് കടന്നാമുട്ടി, കുറുവ സെന്‍ട്രല്‍, മീനാര്‍കുഴി, അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈലോങ്ങര, പുത്തനങ്ങാടി ടൗണ്‍, വഴിപ്പാറ, മേലേ അരിപ്ര, വലമ്പൂര്‍ ജങ്ഷന്‍, മങ്കട പഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, വേരുംപുലാക്കല്‍, യു.കെ പടി, കടന്നമണ്ണ, ചേരിയം, ചോഴിപ്പടി, കൂട്ടില്‍, മങ്കട താഴെ അങ്ങാടി, പുളിക്കല്‍ പറമ്പ്, മക്കരപ്പറമ്പ് പഞ്ചായത്തിലെ മക്കരപ്പറമ്പ് ടൗണ്‍, വടക്കാങ്ങര തടത്തില്‍ കുണ്ട്, കാച്ചിനിക്കാട്, വടക്കാങ്ങര പള്ളിപ്പടി, വടക്കാങ്ങര കിഴക്കേകുളമ്പ്, പോത്തുകുണ്ട് എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ അനുവദിച്ചത് 2018- 19 വര്‍ഷത്തില്‍ 25 കേന്ദ്രങ്ങളില്‍ കൂടി ലൈറ്റുകള്‍ അനുവദിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. 1.15 കോടി രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. കുറുവ, മക്കരപ്പറമ്പ്, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ വിവിധ കേന്ദ്രങ്ങളിലാണ് പുതുതായി ലൈറ്റുകള്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."