HOME
DETAILS
MAL
യു.എസ് സ്പെല്ലിങ് ബീ മത്സരത്തില്‍ വീണ്ടും തിളങ്ങി ഇന്ത്യ; അനന്യ വിനയ് ഒന്നാമത്
backup
June 02 2017 | 07:06 AM
വാഷിംഗ്ടണ്‍: യു.എസ് ബീ സ്പെല്ലിങ്ങ് മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ അനന്യ വിനയ് (12) ന് ഒന്നാം സ്ഥാനം. കാലിഫോര്‍ണിയയിലെ ഫ്രെസ്നോയില്‍ നിന്നുള്ള ആറാം ക്ലാസ് വിദ്യാര്‍ഥിനി അനന്യ തന്നേക്കാള്‍ മുതിര്‍ന്നവരെ തോല്പിച്ചാണ് കിരീടം നേടിയത്.
ഒക്ലഹോമയില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥി രോഹന് രാജീവ് (14) ആണ് രണ്ടാം സ്ഥാനത്ത്.
ടെക്സസില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി ഷൗരവ് ദസരിക്കാണു മൂന്നാം സ്ഥാനം. അവസാനമായപ്പോഴേക്കും അവശേഷിച്ച് ആറു പേരും ഇന്ത്യാക്കാരായിരുന്നു.
പത്തു വര്‍ഷമായി ഇന്ത്യാക്കാര്‍ തുടരുന്ന ജൈത്ര യാത്ര വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക്, 40,000, 30,000, 20,000 ഡോളര്‍ വീതം ലഭിക്കും. ഫൈനലില്‍ എത്തിയവര്‍ക്കെല്ലാം സമ്മാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."