കശ്മിര്‍ റാലിയില്‍ ലഷ്‌കര്‍ ഭീകരന്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്നലെ നടന്ന പ്രതിഷേധറാലിയില്‍ ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ അബു ദുജാന പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്.
പുല്‍വാമയില്‍ നടത്തിയ റാലിയില്‍ ദുജാനക്കു ചുറ്റും നിരവധി ആളുകള്‍ മുദ്രാവാക്യം വിളികളുമായി നീങ്ങുകയായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കശ്മീര്‍ താഴ്‌വരയില്‍ സൈനികര്‍ കൊലപ്പെടുത്തിയവരുടെ കുടുംബാംഗങ്ങളും മറ്റു ചില ഭീകരരും പ്രതിഷേധറാലിയില്‍ പങ്കെടുത്തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭീകരര്‍ മുഖം മറച്ചിരിക്കുകയായിരുന്നുവെന്നും ഇവരുടെ പക്കല്‍ ആയുധങ്ങളില്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
കാഷ്മീര്‍ താഴ്‌വരയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ ആളുകളാണെന്ന ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയിദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അബു ദുജാന റാലിയില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ജൂലൈ എട്ടിനാണ് ബുര്‍ഹന്‍ വാനിയെ സൈനികര്‍ കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ 47 പേര്‍ കൊല്ലപ്പെടുകയും 2,500 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."