HOME
DETAILS
MAL
ഇന്ത്യയുടെ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു
backup
June 02 2017 | 07:06 AM
ബുധനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി2 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണം.
ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്ന് രാവിലെ 9.50 ഓടെയായിരുന്നു പരീക്ഷണം. 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാനാകും.
2003ല്‍ സായുധസേനയ്ക്കു കൈമാറിയ പൃഥി2, ഡി.ആര്.ഡി.ഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യത്തെ മിസൈലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."