HOME
DETAILS

കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ച് 'കാവല്‍' പദ്ധതി: ജില്ലയില്‍ പത്ത് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 87 കേസുകള്‍

  
backup
October 12 2018 | 04:10 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b4%e0%b4%bf

എന്‍.സി ഷെരീഫ് കിഴിശ്ശേരി


മഞ്ചേരി: കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ആവിഷ്‌കരിച്ച 'കാവല്‍' പദ്ധതിക്ക് ജില്ലയില്‍ മികച്ച പ്രതികരണം. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ സമഗ്ര പുനരധിവാസം സാധ്യമാക്കുന്നതാണ് കാവല്‍ പദ്ധതി. കേസില്‍ അകപ്പെടുന്ന കുട്ടിയുടെ കുടുംബ സാമൂഹ്യ മാനസിക തലത്തില്‍ ഇടപെട്ട് സമഗ്ര മാറ്റം വരുത്തുകയാണ് ലക്ഷ്യം.
സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള സംയോജിത ശിശുസംരക്ഷണ വിഭാഗവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍നിന്നുള്ള രണ്ട് സന്നദ്ധ സംഘടനകള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. നിലമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിഷന്‍ ഇന്ത്യ, വേങ്ങര ആസ്ഥാനമായുള്ള കൊര്‍ദോവ എജ്യുക്കേഷന്‍ സൊസൈറ്റിയുമാണ് പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികള്‍ വീണ്ടും അത് ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ജില്ലയില്‍ ജനുവരിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്
പദ്ധതിയുടെ ഭാഗമായി ഇത്തരം കുട്ടികളുടെ സാമൂഹിക ജീവിതം, കുടുംബം, വിദ്യാഭ്യാസം എന്നിവയിലെല്ലാം കാവല്‍ വളന്റിയര്‍മാര്‍ ഇടപെടും. അവര്‍ക്ക് മനശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബം, സാമൂഹിക സംവിധാനങ്ങള്‍ എന്നിവയിലിടപെട്ട് അവരെ നല്ല വ്യക്തികളാക്കി മാറ്റുകയാണ് ലക്ഷ്യം.
അവര്‍ക്ക് വീട്, സാമ്പത്തിക സഹായം, വിദ്യാഭ്യാസ സൗകര്യം, ആരോഗ്യസംരക്ഷണം, നിയമസഹായം എന്നിവ ഉറപ്പാക്കും. മോഷണം, ഗതാഗത നിയമലംഘനങ്ങള്‍, അടിപിടി, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയ കേസുകളിലാണ് കുട്ടികള്‍ ഏറെയും ഉള്‍പ്പെടുന്നത്. ഇത്തരത്തിലുള്ള 87 കേസുകളാണ് 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനമോടിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പിഴ ഈടാക്കിയ കേസുകളുമുണ്ട്.
മോട്ടോര്‍ വാഹന നിയമലംഘനം നടത്തുന്ന കുട്ടികള്‍ക്ക് ബോധവല്‍ക്കരണവും സാമൂഹികസേവനപാഠങ്ങളും പദ്ധതിക്ക് കീഴില്‍ നല്‍കുന്നുണ്ട്.
പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍നിന്ന് പിഴ ഈടാക്കാനും അല്ലാത്തപക്ഷം പൊതുസേവനം ചെയ്യാനും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദേശമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും നല്‍കുന്നു. തെറ്റ് ചെയ്യുന്ന കുട്ടികളെ സാമൂഹ്യസേവനത്തിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് അയക്കുന്നതിനും പദ്ധതിയുണ്ട്. അവരുടെ വ്യക്തിത്വത്തിനെ ബാധിക്കാത്ത രീതിയിലുള്ള, തെറ്റുകളില്‍നിന്നും മോചനം ലഭിക്കുന്നതിനുള്ള ഇടങ്ങളിലേയ്ക്കാണ് അയയ്ക്കുന്നത്. ഗവ. ആശുപത്രികളില്‍ രോഗികളെ പരിചരിക്കുന്നതാണ് ഇതിലൊന്ന്. മാനസിക വെല്ലുവിളി നേരിടുന്ന ആളുകളെ പരിചരിക്കാനായി സാമൂഹികനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷാഭവനില്‍ കൊണ്ടുപോകും.
പ്രയാസമനുഭവിക്കുന്ന ആളുകളുടെ അവസ്ഥ അറിയുമ്പോള്‍ തെറ്റുചെയ്ത കുട്ടികള്‍ക്ക് തിരിച്ചറിവുണ്ടാകുമെന്നാണ് പ്രതീക്ഷ. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് രോഗികളെ ശുശ്രൂഷിക്കുന്നതിനും കുട്ടികള്‍ക്ക് അവസരമുണ്ട്. കൗണ്‍സലിങ്, പഠന സഹായം, ലഹരി വിമുക്ത ചികിത്സ, മാനസിക രോഗ ചികിത്സ തുടങ്ങി ഒരു കുട്ടിയുടെ ആവശ്യവും സാഹചര്യവും മുന്‍നിര്‍ത്തി വ്യക്തമായ ആസൂത്രണത്തോടെ നിരന്തര ഇടപെടല്‍ കാവല്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago